വനിതാ ഏകദിന ലോകകപ്പ്: ഇംഗ്ലണ്ടിനോടും തോറ്റ് ഇന്ത്യ, തുടര്‍ച്ചയായ മൂന്നാം പരാജയം

അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള ഇന്ത്യ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്.

Women's ODI World Cup: India loses to England
indian team
Last Updated :19 October 2025, 10:48 pm IST

ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരാജയം. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ്.

സ്മൃതി മന്ദാന (94 പന്തില്‍ 88), ഹര്‍മന്‍പ്രീത് കൗര്‍ (70 പന്തില്‍ 70), ദീപ്തി ശര്‍മ (50) എന്നിവരാണ് ഇന്ത്യയ്ക്കായിമികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചത്. ടോസ് നേടി ബാറ്റിങ്ങിനെത്തിയ ഇംഗ്ലണ്ടിനെ ഹീതര്‍ നൈറ്റിന്റെ (109) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. എമി ജോണ്‍സ് 56 റണ്‍സ് നേടിയിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലില്‍ കടന്നു.

അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള ഇന്ത്യ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്. മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ പ്രതികയുടെ വിക്കറ്റ് നഷ്ടമായി. ബെല്ലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എമി ജോണ്‍സിന് ക്യാച്ച് നല്‍കിയണ് പ്രതിക മടങ്ങിയത്. മൂന്നാമതായി ക്രീസിലെത്തിയ ഹര്‍ലീന്‍ നന്നായി തുടങ്ങി. അഞ്ച് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ പത്താം ചാര്‍ലി ഡീനിന്റെ പന്തില്‍ ഹര്‍ലീന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സ്മൃതി - ഹര്‍മന്‍ സഖ്യം നാലാം വിക്കറ്റില്‍ 125 റണ്‍സ് കൂട്ടിചേര്‍ത്തത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 31-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. ഹര്‍മന്‍പ്രീതിനെ സ്‌കിവര്‍ ബ്രന്റ് പുറത്താക്കി. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. തുടര്‍ന്നെത്തിയ ദീപ്തി, മന്ദാനയ്ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും വിലപ്പെട്ട 67 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സ്മൃതി ലിന്‍സെ സ്മിത്തിന്റെ പന്തില്‍ പുറത്തായത് തിരിച്ചടിയായി. പിന്നീട് അഞ്ചിന് 256 എന്ന നിലയിലായി ഇന്ത്യ.

അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 14 റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തിലും ഓരോ റണ്‍ വീതം. മൂന്നാം പന്തിലും റാണയ്ക്ക് നേടാനായത് ഒരു റണ്‍. നാലാം പന്തില്‍ റണ്‍സില്ല. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 11 റണ്‍സ്. അഞ്ചാം പന്തില്‍ റണ്‍സ്. അവസാന പന്ത് അമന്‍ജോത് ബൗണ്ടറിയിലേക്ക് പായിച്ചെങ്കിലും ഇംഗ്ലണ്ട് നാല് റണ്‍സിന്റെ ജയം ആഘോഷിച്ചു. അമന്‍ജോത് 18 റണ്‍സുമായും റാണ 10 റണ്‍സോടെയും പുറത്താവാതെ നിന്നു.

News Now

Summary

Women's ODI World Cup: India loses to England, third consecutive defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates