ക്യാപ്റ്റന്റെ ക്ലാസ് പോരാട്ടം!!; ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ലക്ഷ്യം 'കൂളാ'യി മറികടന്ന് ഓസിസ്; രണ്ടാം തോല്‍വി

49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസിസ് 332 റണ്‍സ് നേടി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാമത്തെ തോല്‍വിയാണ് ഇത്.

Alyssa Healy
അലീസ ഹീലി
Edited by :Sujith
Last Updated :12 ഒക്ടോബർ 2025, 11:02 pm IST

വിശാഖപട്ടണം:  വനിതാ ലോകകപ്പില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ വിജയം നേടി ഓസിസ്. അത്യന്തം ആവേശകരമായ മത്സരത്തില്‍ ആറ് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഓസ്‌ട്രേലിയ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം മറികടന്നത്. 49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസിസ് 332 റണ്‍സ് നേടി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാമത്തെ തോല്‍വിയാണ് ഇത്.

ക്യാപ്റ്റന്‍ അലീസ ഹീലി വെടിക്കെട്ട് സെഞ്ച്വറിയാണ് ഓസിസ് വിജയത്തില്‍ നിര്‍ണായകമായത്. താരം 107 പന്തില്‍ നിന്ന് 142 റണ്‍സ് നേടി. മൂന്ന് സിക്‌സും 21 ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് അലീസയുടെ ഇന്നിങ്‌സ്. വിക്കറ്റുകള്‍ വീണപ്പോഴും റണ്‍റേറ്റ് കാത്തുസൂക്ഷിക്കുന്നതില്‍ ഓസിസ് താരങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയാണ് അവരുടെ വിജയത്തില്‍ നിര്‍ണായകമായത്. ഇന്ത്യക്കായി ശ്രീ ചരണി മൂന്നും അമന്‍ജോത് കൗര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടുവിക്കറ്റും വീഴ്ത്തി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 48.5 ഓവറില്‍ 330 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റുകള്‍ നേടിയ ഓസീസ് താരം അന്നബെല്‍ സതര്‍ലന്‍ഡാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍. 66 പന്തില്‍ 80 റണ്‍സ് നേടിയ സ്മൃതി മന്ധാനയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ പ്രതിക റവാല്‍ 75 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് 155 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

മൂന്ന് സിക്സും ഒന്‍പത് ഫോറും ചേര്‍ന്നതാണ് സ്മൃതിയുടെ ഇന്നിങ്സ്. തകര്‍പ്പന്‍ ഇന്നിങ്സിലൂടെ സ്മൃതി റെക്കോര്‍ഡ് നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കി. ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് നേടുന്ന ആദ്യ വനിതാ താരം, ഓസ്ട്രേലിയക്കെതിരേ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ 50-ലധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, അയ്യായിരം റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ താരം എന്നീ നേട്ടങ്ങളാണ് ഇടംകൈയന്‍ ബാറ്റര്‍ സ്വന്തം പേരില്‍ കുറിച്ചത്.

96 പന്തില്‍ 10 ഫോറും ഒരു സിക്സും സഹിതമാണ് പ്രതിക റവാലിന്റെ 75 റണ്‍സ്. 25-ാം ഓവര്‍ വരെ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ കളിച്ചു. ഹര്‍ലിന്‍ ഡിയോള്‍ (38), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (22), ജെമീമ റോഡ്രിഗസ് (33), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (32), അമന്‍ജോത് കൗര്‍ (16) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു ബാറ്റര്‍മാര്‍. ഓസ്ട്രേലിയക്കായി സതര്‍ലന്‍ഡ് 40 റണ്‍സ് വഴങ്ങിയാണ് അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചത്.

News Now

Summary

Women's World Cup 2025: Alyssa Healy, Ellyse Perry shine as Australia beat India by 3 wickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates