
News Now
എമിറേറ്റ്സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

സിങ്കപ്പുര്: ലോക ചെസ് ചാംപ്യന്ഷിപ്പ് ഫൈനലിലെ അഞ്ചാം പോരാട്ടവും സമനിലയില്. നിലവിലെ ലോക ചാംപ്യന് ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ യുവ താരം ഡി ഗുകേഷുമാണ് ലോക ചാംപ്യന് പട്ടത്തിനായി ഏറ്റുമുട്ടുന്നത്. അഞ്ചാം പോരില് ഗുകേഷ് വെളുത്ത കരുക്കളുമായാണ് നീക്കം നടത്തിയത്.
40 നീക്കങ്ങള്ക്കൊടുവിലാണ് മത്സരം സമനിലയില് പിരിയാന് തീരുമാനിച്ചത്. ഇരുവര്ക്കും 2.5 പോയിന്റ് വീതം. 5 പോയിന്റുകളാണ് ലോക ചാംപ്യനാകാന് വേണ്ടത്.
ഒന്നാം പോരാട്ടം ജയിച്ച് ഡിങ് ലിറന് തുടങ്ങിയെങ്കിലും ഗുകേഷ് മൂന്നാം മത്സരത്തില് ജയം പിടിച്ച് ഒപ്പമെത്തി. അതിനിടെ രണ്ടാം പോരാട്ടം ഇരുവരും സമനിലയില് പിരിഞ്ഞിരുന്നു. പിന്നാലെയാണ് നാലും അഞ്ചും പോരാട്ടം ഒപ്പത്തിനൊപ്പം നിന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



