ആദ്യം പന്തില്‍, പിന്നെ ബാറ്റില്‍; മജീഷ്യന്‍ എല്ലിസ് പെറി; മുംബൈയെ തകര്‍ത്ത് ആര്‍സിബി പ്ലേ ഓഫില്‍

എല്ലിസ് പെറിപിടിഐ
Last Updated :13 March 2024, 10:56 am IST
Edited by :renjith.k

ന്യൂഡല്‍ഹി: ഓള്‍ റൗണ്ടര്‍ എല്ലിസ് പെറിയുടെ മികവില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിതാ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫ് ഉറപ്പിച്ചു. ആദ്യ സീസണിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ആര്‍സിബി ഇത്തവണ മികച്ച പ്രകടനം പുറത്തെടുത്താണ് മുന്നേറിയത്.

മുംബൈക്കെതിരെ ഏഴ് വിക്കറ്റിന്‍റെ വിജയവുമായാണ് ആര്‍സിബിയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 19 ഓവറില്‍ 113 റണ്‍സില്‍ പുറത്തായി. 15 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു ആര്‍സിബി വിജയം പിടിക്കുകയായിരുന്നു.

വനിതാ പ്രീമിയര്‍ ലീഗില്‍ പുതിയ ചരിത്രമെഴുതിയാണ് എല്ലിസ് പെറി ബൗളിങില്‍ തിളങ്ങിയത്. നാലോവറില്‍ 15 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. വനിതാ പോരിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗറും ഇതുതന്നെ. പിന്നാലെ താരം 38 പന്തില്‍ 40 റണ്‍സെടുത്തു ടീമിനെ വിജയത്തിലേക്കും നയിച്ചു. അഞ്ച് ഫോറും ഒരു സിക്‌സും സഹിതം താരം പുറത്താകാതെ നിന്നു ടീമിന്റെ ടോപ് സ്‌കോററായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

28 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം റിച്ച ഘോഷ് 36 റണ്‍സെടുത്തു. സ്മൃതി മന്ധാന (11), സോഫി മൊലിനെക്‌സ് (9), സോഫി ഡിവൈന്‍ (4) എന്നിവരാണ് പുറത്തായത്.

നേരത്തെ മികച്ച തുടക്കത്തിനു ശേഷമാണ് മുംബൈ തകര്‍ന്നത്. ഹെയ്‌ലി മാത്യൂസ് (26), മലയാളി താരം സജന സജീവന്‍ (30) എന്നിവര്‍ ചേര്‍ന്നു മിന്നും തുടക്കമാണ് മുംബൈക്ക് നല്‍കിയത്. എന്നാല്‍ എട്ടാം ഓവറിലെ നാലാം പന്തില്‍ സജനയെ മടക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട പെറി പിന്നീട് ഒരു ഘട്ടത്തിലും മുംബൈക്ക് പിടിച്ചു നില്‍ക്കാനുള്ള അവസരം നല്‍കിയില്ല. നാറ്റ് സീവര്‍ (10), പ്രിയങ്ക ബാല (പുറത്താകാതെ 19) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now