
4 ഓവർ, 15 റൺസ്, 6 വിക്കറ്റുകള്‍! വനിതാ പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രം എഴുതി എല്ലിസ് പെറി
മുംബൈ ഇന്ത്യന്‍സ് വെറും 113 റണ്‍സില്‍ പുറത്ത്

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ പുതിയ ചരിത്രമെഴുതി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എല്ലിസ് പെറി. വനിതാ പ്രീമിയര്‍ ലീഗില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ താരമായി എല്ലി പെറി മാറി. നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ മാസ്മരിക ബൗളിങ്. താരത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ വിയര്‍ത്ത നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് 19 ഓവറില്‍ 113 റണ്‍സില്‍ പുറത്തായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മലയാളി താരം സജന സജീവന്, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കേര്, അമന്‍ജോത് കൗര്‍, പൂജ വസ്ത്രാകര്‍, നാറ്റ് സീവര്‍ എന്നിവരെയാണ് എല്ലിസ് പെറി മടക്കിയത്. ടോസ് നേടി ആദ്യം ബൗള്‍ ചെയ്യാനുള്ള സ്മൃതി മന്ധനയുടെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് എല്ലിസ് പെറി പുറത്തെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം




