
മെഗ് ലാന്നിങും ലിച്ഫീല്‍ഡും പൊരുതി; മുംബൈക്ക് മുന്നില്‍ 188 റണ്‍സ് ലക്ഷ്യം വച്ച് യുപി വാരിയേഴ്‌സ്
3 വിക്കറ്റുകള്‍ വീഴ്ത്തി അമേലിയ കെര്‍
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ 188 റണ്‍സ് വിജയ ലക്ഷ്യം വച്ച് യുപി വാരിയേഴ്‌സ്. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ മെഗ് ലാന്നിങ്, ഫോബ് ലിച്ഫീല്‍ഡ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് യുപി മികച്ച സസ്‌കോറിലെത്തിയത്. മെഗ് ലാന്നിങ് 45 പന്തില്‍ 11 ഫോറും 2 സിക്‌സും സഹിതം 70 റണ്‍സെടുത്തു. ലിച്ഫീല്‍ഡ് 37 പന്തില്‍ 61 റണ്‍സും അടിച്ചെടുത്തു. താരം 7 ഫോറും 3 സിക്‌സും പറത്തി.
ഹര്‍ലീന്‍ ഡിയോള്‍ 16 പന്തില്‍ 25 റണ്‍സെടുത്തു. ക്ലോ ട്രിയോണ്‍ 13 പന്തില്‍ 21 റണ്‍സും സ്വന്തമാക്കി. അവസാന ഓവറില്‍ യുപിക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി.
മുംബൈക്കായി അമേലിയ കെര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. നാറ്റ് സീവര്‍ ബ്രാന്‍ഡ് 2 വിക്കറ്റ് സ്വന്തമാക്കി. നിക്കോള കാരി, ഹെയ്‌ലി മാത്യൂസ്, അമന്‍ജോത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
WPL warriorz vs indians Meg Lanning and Phoebe Litchfield led a brilliant recovery
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



