
News Now
സൗദി സര്വീസുകള് 20 വരെ റദ്ദാക്കി എയര് ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു

നെഞ്ചില് അണുബാധ; ബിജെപി നേതാവ് എല്കെ അഡ്വാനി ആശുപത്രിയില്

ക്ഷേത്രത്തിൽ ഭണ്ഡാരം തുറക്കാനുള്ള ശ്രമം പാളി; മൂന്ന് ചാക്ക് തേങ്ങയുമായി കടന്നത് വീടുവിട്ടിറങ്ങിയ 14-കാരൻ
'വണ്, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്പത് കൊലപാതകങ്ങള് നടത്തിയെന്ന് എംഎല്എ; വിവാദം

വിശാഖപട്ടണം: ബാറ്റെടുത്താല് റെക്കോര്ഡ് എന്ന നയത്തിന്റെ ഉടമകളാണ് ഇന്ത്യന് ക്യാപ്റ്റന് വിരാട് കോഹ്ലിയും ഹിറ്റ്മാന് രോഹിത് ശര്മയും. വെസ്റ്റിന്ഡീസിനെതിരായ രണ്ടാം ഏകദിനത്തില് സെഞ്ച്വറിയുമായി കളം വാണ രോഹിത് മറ്റൊരു റെക്കോര്ഡ് നേട്ടം കൂടി സ്വന്തമാക്കി.
വിന്ഡീസിനെതിരായ സെഞ്ച്വറി പ്രകടനത്തില് അഞ്ച് സിക്സുകളാണ് രോഹിത് പറത്തിയത്. ഇതോടെ ഒരു കലണ്ടര് വര്ഷം 75 സിക്സുകള് തികയ്ക്കുന്ന ആദ്യ താരമായി രോഹിത് മാറി.
തീര്ന്നില്ല, ഈ വര്ഷം മാത്രമല്ല കഴിഞ്ഞ രണ്ട് വര്ഷങ്ങളിലും ഒരു കലണ്ടര് വര്ഷത്തില് ഏറ്റവും കൂടുതല് സിക്സറുകള് എന്ന റെക്കോര്ഡും ഹിറ്റ്മാന് തന്നെ സ്വന്തം. ഒരു കലണ്ടര് വര്ഷം ഏറ്റവും കൂടുതല് സിക്സുകള് എന്ന റെക്കോര്ഡില് ഹാട്രിക്ക് തികയ്ക്കാനും രോഹിതിനായി. 2017ല് 65 സിക്സുകളും 2018ല് 74 സിക്സുകളും രോഹിത് നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


