ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയെയും  ഭാരോദ്വഹന താരം മീരാഭായ് ചാനുവിനെയും രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു

Last Updated :20 January 2024, 12:18 am IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയെയും  ഭാരോദ്വഹന താരം മീരാഭായ് ചാനുവിനെയും രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് കൊച്ചാര്‍ കമ്മറ്റിയുടെതാണ് ശുപാര്‍ശ. ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. നേരത്തെ 5,00,000 രൂപയായിരുന്നു പുരസ്‌കാരത്തുക. പിന്നീട് ഇത് 75,000രൂപയായി ഉയര്‍ത്തി. ഈ മാസം 25ന് രാഷ്ട്രപതി ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങിലാവും അവാര്‍ഡുകള്‍ വിതരണം ചെയ്യുക. 

കൊച്ചാര്‍ അധ്യക്ഷനായ സമിതിയില്‍ മുന്‍ അത്‌ലറ്റിക്കുകളായ അശ്വനി നാച്ചപ്പ, കമലേഷ് മേത്ത, സംരേഷ് ജംഗ്, വിമല്‍കുമാര്‍ എന്നിവരാണ് അംഗങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റിന് വിരാട് നല്‍കിയ സംഭാവനകളാണ് ഖേല്‍ രത്‌നാപുരസ്‌കാര പരിഗണനയ്ക്ക് കൊച്ചാര്‍ സമിതി തെരഞ്ഞടുക്കാന്‍ ഇടയായത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 48 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കൊഹ് ലിക്കും ചാനുവിനും ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ