
ഈ നിമിഷം വരെ അവനെ ഉപദ്രവിച്ചിട്ടില്ല; മിനിയാന്ന് വരെയും വിളിച്ച അമ്മയാണ് ഞാന്‍: രേണു സുധി
11 വയസുള്ള ഒരു കുട്ടിയുടെ അമ്മയായിട്ട് പൂര്‍ണ്ണമായും മാറിയിട്ടാണ് ഞാന്‍ അവരെ സ്വീകരിച്ചത്.

കൊല്ലം സുധിയുടെ മകന്റെ വിഡിയോ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ പ്രതികരണവുമായി രേണു സുധി. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് കിച്ചു വിഡിയോയില്‍ പങ്കുവച്ചത്. പിന്നാലെയാണ് രേണുവിന്റെ വിഡിയോ. ഇതുവരെ പറയാത്ത കാര്യങ്ങള്‍ തനിക്കുമുണ്ടെന്നാണ് രേണു പറയുന്നത്. കിച്ചുവിന്റെ പേര് പരാമര്‍ശിക്കാതെയാണ് രേണു സംസാരിക്കുന്നത്.
''ഒരുപാട് പേര് എന്നെ വിളിച്ചു, എന്റെ വീഡിയോ കണ്ടിട്ട്. ഓകെ ആണോ എന്ന് ചോദിച്ചു. ഞാന്‍ ഇപ്പോഴും ദുബൈയില്‍ തന്നെയാണ്. ഞാന്‍ ഓകെയാണ്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം മൂലകാരണം എന്താണെന്ന് ഞാന്‍ ചിന്തിച്ചു. അപ്പോഴാണ് ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് കണ്ടത്. നിരവധി പേരെ തകര്‍ക്കുന്ന ഒരു സ്ത്രീ. പ്രത്യേകിച്ച് എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന ഒരു സ്ത്രീ. നിങ്ങളില്‍ പലരും കണ്ടുകാണും. അത് കണ്ടപ്പോള്‍ എനിക്ക് ഏകദേശമൊക്കെ മനസിലായി. എനിക്ക് ആരോടും പിണക്കങ്ങളോ പരിഭവങ്ങളോ ഒന്നുമില്ല. ഞാന്‍ എല്ലാമൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ പറയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഇത് ഇവിടെയെങ്ങും തീരില്ല'' എന്നാണ് രേണു പറയുന്നത്.
''ഞാന്‍ ഒരുപാട് അനുഭവിച്ചിട്ട് തന്നെയാണ് ഇവിടെ നില്ക്കുന്നതും. ചേട്ടന് ഉള്ളപ്പോഴും ചേട്ടന് മരിച്ചപ്പോഴും എല്ലാം. പക്ഷേ അതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എല്ലാവര്ക്കും എന്റെ കുറ്റം കാണാനാണ് നേരം. എനിക്കന്ന് 23- 24 വയസേ ഉള്ളൂ. 11 വയസുള്ള ഒരു കുട്ടിയുടെ അമ്മയായിട്ട് പൂര്‍ണ്ണമായും മാറിയിട്ടാണ് ഞാന്‍ അവരെ സ്വീകരിച്ചത്. ഇന്ന് ഈ നിമിഷം വരെ ഞാന്‍ ഉപദ്രവിച്ചിട്ടില്ല. അങ്ങനെ ഉപദ്രവിച്ചവരും ഉണ്ട് ആ കുട്ടിയെ. കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്, ചേട്ടന്റെ വായില്‍ നിന്ന് തന്നെ. ഞാന്‍ ഇന്ന് വരെ അത് ചെയ്തിട്ടില്ല. പിന്നെ എന്താണ് എന്നെ കുറ്റപ്പെടുത്തുന്നതെന്ന് എനിക്ക് അറിയില്ല'' എന്നും രേണു പറയുന്നു.
എഫ്ബിയിലെ ആ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് മനസിലായി ആരാണ് എവിടെയാണ് പ്രശ്നം ഉണ്ടാക്കിയതെന്ന്. മിനിയാന്ന് വരെയും പതിവുപോലെ കോണ്ടാക്റ്റ് ചെയ്യുകയും ആവശ്യമുള്ളത് കൊടുക്കുകയും ഒക്കെ ചെയ്ത ഒരു അമ്മയാണ് ഞാന്‍. പിന്നെ എന്താണ് ഇവിടെ സംഭവിച്ചതെന്ന് എനിക്ക് അറിയില്ലെന്നും രേണു പറയുന്നു. മൊത്തത്തില്‍ ആശയക്കുഴപ്പത്തിലാണ് ഞാന്‍. എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എന്റെ ലൈഫ് സ്റ്റോറി പറഞ്ഞുകഴിഞ്ഞാല്‍ ഇവിടെയെങ്ങും തീരില്ല. എന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുതെന്നും രേണു പറയുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Renu Sudhi shares an emotional video after Kichu Sudhi's video gets viral.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സുധി നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ? നഷ്ടപരിഹാരത്തുക കിട്ടുമോ?'; മറുപടിയുമായി രേണു സുധി

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന് വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ


