ഭൂമിക്ക് നേരെ വരുന്ന ഛിന്നഗ്രഹങ്ങളെ അണുബോംബിട്ട് തകര്‍ക്കാം; പുതിയ കണ്ടെത്തലുമായി ചൈന

ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ ആഴത്തില്‍ ആണവ ബോംബ് കുഴിച്ചിട്ട് സ്‌ഫോടനം നടത്താമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

China makes new discovery that could destroy asteroids heading towards Earth with nuclear bombs
പ്രതീകാത്മക ചിത്രം എക്‌സ്
Edited by :Amal Joy
Last Updated :3 ഓഗസ്റ്റ് 2026, 8:12 pm IST

ഭൂമിക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ തകര്‍ക്കാനോ അവയുടെ സഞ്ചാരപാത മാറ്റാനോ ഉള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍. ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ ആഴത്തില്‍ ആണവ ബോംബ് കുഴിച്ചിട്ട് സ്‌ഫോടനം നടത്താമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

രണ്ട് ഘട്ടങ്ങളുള്ള പ്രതിരോധ രീതിയിലൂടെ ആണവ ബോംബ് സ്‌ഫോടന ദൗത്യം ഫലപ്രാപ്തിയിലെത്തുമെന്നാണ് ബെയ്ജിങ്ങിലെ ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജിയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

ആദ്യം ഒരു മെറ്റല്‍ പെനട്രേറ്റര്‍ ഛിന്നഗ്രഹത്തിലേക്ക് അതിവേഗത്തില്‍ ഇടിച്ചിറക്കി ആഴത്തിലുള്ള ദ്വാരമുണ്ടാക്കുകയും അതിനുശേഷം രണ്ടാമതൊരു ബഹിരാകാശ പേടകം ഉപയോഗിച്ച് ഈ ദ്വാരത്തിലേക്ക് ആണവ ബോംബ് നിക്ഷേപിക്കുകയും തുടര്‍ന്ന് സ്‌ഫോടനം നടത്തുകയും ചെയ്യുന്നു. 'സ്പേസ്: സയന്‍സ് ആന്‍ഡ് ടെക്നോളജി' ജേണലില്‍ പ്രസിദ്ധീകരിച്ച സിമുലേഷന്‍ പഠനങ്ങള്‍ അനുസരിച്ച്, മൂന്ന് മെഗാടണ്‍ ശേഷിയുള്ള സ്‌ഫോടനത്തിന് 100 മീറ്റര്‍ (328 അടി) വീതിയുള്ള ഛിന്നഗ്രഹത്തെ പൂര്‍ണമായും തകര്‍ക്കാന്‍ സാധിക്കും. ഏകദേശം 200 ഹിരോഷിമ ബോംബുകള്‍ക്ക് തുല്യമായിരിക്കും ആ സ്‌ഫോടനം.

ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിന് 30 മീറ്റര്‍ താഴെയായി ബോംബ് വെച്ച് പൊട്ടിക്കുന്നത്, ഉപരിതലത്തില്‍ നടത്തുന്ന സ്‌ഫോടനത്തെക്കാള്‍ വളരെയധികം ഊര്‍ജ്ജം കൈമാറ്റം ചെയ്യുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് ഛിന്നഗ്രഹത്തെ ഭൂമിയുടെ പാതയില്‍നിന്ന് മാറ്റിവിടാന്‍ വളരെ ഫലപ്രദമാണെന്നും പഠനത്തില്‍ പറയുന്നു.

News Now

Summary

China makes new discovery that could destroy asteroids heading towards Earth with nuclear bombs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics