രാത്രി പപ്പായ കഴിച്ചാൽ ജലദോഷം ഉണ്ടാകുമോ?

papaya
papayapinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :4 ഏപ്രിൽ 2026, 5:47 pm IST
Papaya

Papaya - Pinterest

പപ്പായ ഇഷ്ടമില്ലാത്തവർ പോലും അവയുടെ ​ഗുണങ്ങൾ അറിഞ്ഞാൽ പപ്പായ കഴിക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഏറ്റവും മികച്ച പഴമാണ് പപ്പായ.

Papaya

Papaya - Pinterest

പപ്പായയിൽ അടങ്ങിയ പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീൻ ഫലപ്രദമായി തകർക്കാൻ സഹായിക്കുന്നതാണ്. അത്താഴത്തിന് ശേഷം വയറു വീർക്കൽ, വയറിനുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഒഴിവാക്കാൻ പ്രത്യേകിച്ച് രാത്രി പപ്പായ കഴിക്കുന്നത് ​ഗുണം ചെയ്യും.

Papaya

Papaya - Pinterest

അത്താഴത്തിന് ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കണമെന്ന് ആഗ്രഹിച്ചാൽ പപ്പായ നല്ലൊരു ഒപ്ഷനാണ്. ഇത് മധുരത്തോടുള്ള ആസക്തിയെ തൃപ്തിപ്പെടുത്തും. ഉറക്കം മെച്ചപ്പെടുത്താനും നല്ലതാണ്.

Papaya

Papaya - Pinterest

പപ്പായ രാത്രിയിൽ കഴിക്കുന്നത് ജലദോഷത്തിന് കാരണമാകുമെന്നും കഫം കൂടുമെന്നും ഒരു മിഥ്യാധാരണ ആളുകൾക്കിടയിലുണ്ട്. ഇതിന് ശാസ്ത്രീയമായ തെളുവുകളില്ല. എന്നാൽ ഇതിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.

Papaya

Papaya - Pinterest

എന്നാൽ രാത്രിയിൽ പപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ വയറു സെൻസിറ്റീവ് ആണെങ്കിൽ രാത്രി അമിതമായി പപ്പായ കഴിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ വയറു വീർക്കലിന് കാരണമാകാം.

Papaya

Papaya - Pinterest

പാലിനൊപ്പം ഒരിക്കലും പപ്പായ കഴിക്കരുത്. ഇത് ദഹനക്കേട് ഉണ്ടാക്കാം.

Papaya

Papaya - Pinterest

അത്താഴത്തിന് തൊട്ടുപിന്നാലെ ഒരിക്കലും പപ്പായ കഴിക്കരുത് (കുറഞ്ഞത് ഒരു മണിക്കൂർ). ഇത് ദഹനക്കേട് ഉണ്ടാക്കാം.

samakalika malayalam

samakalika malayalam - File

News Now