സ്കൂളുകളില്‍ സമഗ്ര ആര്‍ത്തവ ശുചിത്വ മാനേജ്മെന്റ് രീതികള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്കി സിബിഎസ്ഇ..വിദ്യാര്‍ത്ഥി ക്ഷേമം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം..മാര്ഗനിര്ദേശങ്ങൾപെണ്കുട്ടികള്ക്കായി പ്രത്യേകവും സുരക്ഷിതവുമായ ശുചിമുറികളും കൈ കഴുകാനുള്ള സൗകര്യങ്ങളും നിര്‍ബന്ധമായും സ്കൂളുകളില്‍ ഉണ്ടായിരിക്കണം..ഗുണനിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കണം..ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സ്കൂള്‍ ക്യാംപസുകളില്‍ പ്രത്യേക 'എംഎച്ച്എം കോര്‍ണറുകള്‍' സജ്ജീകരിക്കണം..ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം സ്കൂളുകളില്‍ ഉണ്ടായിരിക്കണം..ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ മാറ്റുന്നതിനും കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും സ്കൂളുകള്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates