വൈറസ് ബാധിച്ചാല്‍ സാധാരണയായി ചുമ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, മൂക്കൊലിപ്പ് അല്ലെങ്കില്‍ തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകുന്നു.മൂക്കൊലിപ്പ് - രോഗത്തിന്റെ ആദ്യ ലക്ഷണം മൂക്കൊലിപ്പാണ്. നേര്‍ത്തതായി ബാധിക്കുന്ന മൂക്കൊലിപ്പ് പലപ്പോഴും അണുബാധ വര്‍ധിക്കുന്നതിനനുസരിച്ച് കഫമായി മാറും.ചുമ - തുടര്‍ച്ചയായ ചുമ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. ചുമയ്ക്കൊപ്പം കഫവും അല്ലെങ്കില്‍ വരണ്ട ചുമയും ഉണ്ടാകാം.തുമ്മല്‍- തുടര്‍ച്ചയായ തുമ്മല്‍ രോഗബായുടെ മറ്റൊരു ലക്ഷണമാണ്. ഇതിലൂടെ രോഗം വ്യാപകമായി പടരാനും സാധ്യതയുണ്ട്.പനി- രോഗം ബാധിക്കുന്നവര്‍ക്ക് പനിയും തലവേദനയും ഉണ്ടാകും.ക്ഷീണം - രോഗം ബാധിക്കുന്നവരിലും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടും.തൊണ്ട വേദന- തൊണ്ടയില്‍ കഠിനമായ വേദന അനുഭവപ്പെടും. അസ്വസ്ഥത, ഭക്ഷണം ഇറക്കുവാന്‍ ബുദ്ധിമുട്ട്.വിശപ്പില്ലായ്മ- രോഗബാധിതര്‍ക്ക് വിശപ്പില്ലായ്മ സാധാരണയായി കണ്ടുവരുന്ന ലക്ഷണമാണ്. ഓക്കാനം ഛര്‍ദ്ദി എന്നിവയും ലക്ഷണങ്ങളാണ്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates