
കുടുംബത്തില്‍ സന്തോഷം നിലനില്ക്കും, ഇന്നു തൊഴില്‍ രംഗത്ത് നേട്ടം
ഇന്നത്തെ നക്ഷത്രഫലം 21-8-2025

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):
കുടുംബത്തില്‍ സന്തോഷം നിലനില്ക്കും. യാത്രകള്‍ക്കും സാധ്യത കാണുന്നു. കാര്‍ഷിക ആദായം വര്‍ദ്ധിക്കും. തൊ ഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസ്സമാധാനം കുറഞ്ഞ ദിവസമായി അനുഭവപ്പെടും. ബന്ധുമിത്രാദികളും ആയി കലഹിക്കാന്‍ ഇടയാകും. ദൈവാധീനമുള്ള സമയമായതിനാല്‍ വലിയ ദോഷമില്ല.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):
മികച്ച ഒരു ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വിഷയം പഠിക്കാന്‍ ആരംഭിക്കും. ഇന്ന് മറ്റു ള്ളവരോട് പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):
പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ ദിവസമാണ്. പുണ്യ കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. പഠന കാര്യങ്ങള്‍ക്ക് മുടക്കം വരാം. ആരോഗ്യം ശ്രദ്ധിക്കുക.
WHAT TO READ NEXT

പൊന്നിന് ചിങ്ങം നിങ്ങള്‍ക്കെങ്ങനെ? സമ്പൂര്‍ണ മാസഫലം
ചിങ്ങം (മകം, പൂരം, ഉത്രം1/4):
ചെറിയ യാത്രകള്‍ക്ക് സാധ്യതയുണ്ട്. പൊതു പൊതുവേ ഭാഗ്യമുള്ള സമയമാണ്. പങ്കാളിയുടെ കാര്യങ്ങളില്‍ കൂടുത ല്‍ കരുതല്‍ വേണം. സന്താന യോഗം തെളിയും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2 ):
എല്ലാ കാര്യങ്ങളിലും കൂടുതല്‍ ഉത്സാഹം തോന്നും. ദീര്‍ഘകാലമായി പ്രതീക്ഷിക്കുന്ന ചില കാര്യങ്ങള്‍ നടക്കും. ചെറിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും.
തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):
പുതിയ ബിസിനസുകള്‍ ആരംഭിക്കാന്‍ ഇന്ന് നല്ല ദിവസം ആണ്. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാന്‍ കഴിയും .വരുമാനം പല വഴികളിലൂടെ വര്‍ദ്ധിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട ):
പല കാര്യങ്ങളും ഇന്ന് ഭാഗ്യം കൊണ്ട് നേടാന്‍ ആകും. പുതിയ തൊഴില്‍ അവസരങ്ങള്‍ വന്നുചേരും. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്താന്‍ ശ്രദ്ധിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം1/4):
പല കാര്യങ്ങള്‍ക്കും പ്രതീക്ഷിക്കാത്ത തടസ്സങ്ങള്‍ നേരിടാന്‍ ഇടയുണ്ട്. കുടുംബ ജീവിതം സന്തോഷകരമായി തുടരും.
സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):
സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ദിവസമാണ് ഇന്ന്. എതിരാളികളെ പരാജയപ്പെടുത്തും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പ്രണയഭഭ്യര്ത്ഥന അംഗീകരിക്കപ്പെടും.
WHAT TO READ NEXT

ബുധനും ശുക്രനും കര്‍ക്കടക രാശിയില്‍; മഴ കനക്കും, നദികള്‍ കര കവിയും
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ചില എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. മക്കളുടെ വിജയത്തില്‍ സന്തോഷിക്കാന്‍ കഴിയും.
മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):
ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വിജയിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഐശ്വര്യവും നിലനില്ക്കും. ബിസിനസ് കൂടുതല്‍ ലാഭകരമാകും.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Daily Horoscope August 21, 2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


