ടൈഗര്‍ നോസ് ഗ്രില്‍, ലെവല്‍-2 ADAS; പുതിയ കിയ സെല്‍റ്റോസ് അവതരിപ്പിച്ചു, അറിയാം വിലയും ഫീച്ചറുകളും

പ്രമുഖ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ പുതുതലമുറ സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

kia seltos
kia seltosimage credit: kia
Edited by :dhanojam
Last Updated :10 ഡിസംബർ 2025, 4:52 pm IST

മുംബൈ: പ്രമുഖ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ പുതുതലമുറ സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബ്രാന്‍ഡിന്റെ മിഡ് - സൈസ് എസ് യുവിയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളും അഞ്ചു ട്രിം ലെവലുകളുമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. HTE, HTK, HTX, GT-Line, X-Line എന്നിവയാണ് ട്രിം ലെവലുകള്‍. ഡിസംബര്‍ 10 ന് ഇതിന്റെ ബുക്കിങ് ആരംഭിക്കും. ജനുവരി 2ന് വില പ്രഖ്യാപിക്കും.

രണ്ടാം തലമുറ സെല്‍റ്റോസിന് കിയയുടെ ഏറ്റവും പുതിയ ടൈഗര്‍ നോസ് ഗ്രില്ലും പൂര്‍ണ്ണമായും പുതിയ ബമ്പറും ലഭിക്കും. പൂര്‍ണ്ണമായി പുതിയൊരു മുഖമാണ് ഇത് അവതരിപ്പിക്കുക. അതേസമയം വശങ്ങളില്‍ പോപ്പ്-ഔട്ട് ഡോര്‍ ഹാന്‍ഡിലുകളും പുതിയ എയറോ-ഓറിയന്റഡ് വീലുകളും ഉണ്ട്. പിന്‍ഭാഗത്ത് കണക്റ്റുചെയ്ത ലംബ ടെയില്‍ ലാമ്പുകള്‍ ഉണ്ട്. ഇത് കാറിന് തികച്ചും പുതിയൊരു രൂപം നല്‍കുന്നു.

പുതിയ കാറിന്റെ ക്യാബിനിന്റെ ഭൂരിഭാഗവും കാരെന്‍സ് ക്ലാവിസുമായി സാമ്യമുള്ളതാണ്. കൂടാതെ MPV യുടെ അതേ കളര്‍ സ്‌കീമുകളും ലേഔട്ടും ഇതിന് ലഭിക്കുന്നു. പുതിയ സെന്റര്‍ കണ്‍സോള്‍, 12.3 ഇഞ്ച് വലിയ ഡ്യുവല്‍ ഡിസ്‌പ്ലേകള്‍, പുതിയ ത്രീ-സ്‌പോക്ക് കിയ സ്റ്റിയറിംഗ് വീല്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. മൊത്തത്തിലുള്ള നീളം 4.46 മീറ്ററാണ്.

ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബോസ് സൗണ്ട് സിസ്റ്റം, ലെവല്‍-2 ADAS, പനോരമിക് സണ്‍റൂഫ്, HUD, കണക്റ്റഡ് കാര്‍ ടെക്‌നോളജി, ആംബിയന്റ് ലൈറ്റിങ്, പൂര്‍ണ്ണ-എല്‍ഇഡി ലൈറ്റ് പാക്കേജ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. സുരക്ഷാ പാക്കേജില്‍ ആറ് എയര്‍ബാഗുകള്‍, EBD ഉള്ള ABS, സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു.

മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 113bhp ഉം 144Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ NA പെട്രോള്‍ എന്‍ജിനാണ് എന്‍ട്രി ലെവല്‍ ഓപ്ഷന്‍. അതേസമയം ഏറ്റവും മികച്ച ഓപ്ഷന്‍ 158bhp ഉം 253Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ GDi ആണ്. 118bhp ഉം 260Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ആണ് മറ്റൊന്ന്. വിവിധ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്. വില 12 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.

News Now

Summary

2026 Kia Seltos Unveiled In India; know the features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates