
ബജാജിന്റെ പുതിയ ബൈക്ക് വരുന്നു, അവഞ്ചര്‍ സ്ട്രീറ്റ് 220; അറിയാം ഫീച്ചറുകള്‍
ബജാജ് ഓട്ടോ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അവഞ്ചര്‍ സ്ട്രീറ്റ് 220 (Avenger Street 220) ഉള്‍പ്പെടുത്തിയതോടെ, ഈ ബൈക്ക് ഉടന്‍ തന്നെ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് സൂചന

ന്യൂഡല്‍ഹി: ബജാജ് ഓട്ടോ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അവഞ്ചര്‍ സ്ട്രീറ്റ് 220 (Avenger Street 220) ഉള്‍പ്പെടുത്തിയതോടെ, ഈ ബൈക്ക് ഉടന്‍ തന്നെ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് സൂചന. ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോടെ ബൈക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ അവഞ്ചര്‍ ക്രൂയിസ് 220 (Avenger Cruise 220) മോഡലിന് 1.29 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. പുതിയ സ്ട്രീറ്റ് 220ന് ഇതിനേക്കാള്‍ കുറഞ്ഞ വിലയായിരിക്കും നിശ്ചയിക്കുക. ഇതിന് പുറമേ അവഞ്ചര്‍ സ്ട്രീറ്റ് 160 മോഡല്‍ ഇന്ത്യയില്‍ ബജാജ് നിര്‍ത്തലാക്കിയതായാണ് സൂചന. കാരണം ഈ മോഡല്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. നിലവില്‍ ക്രൂയിസ് 220, സ്ട്രീറ്റ് 220 എന്നീ രണ്ട് അവഞ്ചര്‍ മോഡലുകള്‍ മാത്രമാണ് വെബ്സൈറ്റിലുള്ളത്.
ക്രൂയിസ് 220-ല്‍ ഉപയോഗിച്ചിരിക്കുന്ന അതേ 220cc, എയര്‍/ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്ജിന് തന്നെയാണ് ഇതിലുമുള്ളത്. ഇത് 8,500rpmല്‍ 19bhp കരുത്തും 7,000rpm-ല്‍ 17.6Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ക്രൂയിസ് മോഡലിനെ അപേക്ഷിച്ച് സ്ട്രീറ്റ് പതിപ്പില്‍ താഴ്ന്ന ഹാന്‍ഡില്‍ബാറുകളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ പിന്‍സീറ്റ് യാത്രക്കാരനുള്ള ബാക്ക്റെസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. വലിയ വിന്‍ഡ്ഷീല്‍ഡിന് പകരം ചെറിയ വിസറാണ് നല്‍കിയിരിക്കുന്നത്. എബണി ബ്ലാക്ക് (Ebony Black), കോക്ടെയില്‍ വൈന്‍ റെഡ് (Cocktail Wine Red) എന്നീ രണ്ട് നിറങ്ങളില്‍ ഈ ബൈക്ക് ലഭ്യമാകും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Bajaj Avenger Street 220 India Launch Soon; Street 160 Discontinued
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



