
എഥനോളില്‍ ഓടുന്ന ബൈക്ക്, 82,810 രൂപ വില; സ്പ്ലെന്‍ഡര്‍ പ്ലസ് ഫ്ലെക്സ് ഫ്യുവല്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍
പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് സ്പ്ലെന്‍ഡര്‍ പ്ലസ് ഫ്ലെക്സ് ഫ്യുവല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

മുംബൈ: പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് സ്പ്ലെന്‍ഡര്‍ പ്ലസ് ഫ്ലെക്സ് ഫ്യുവല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 82,810 രൂപയാണ് (എക്സ്-ഷോറൂം) വില. എഥനോളില്‍ ഓടുന്ന ബൈക്ക് എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണയായി ലഭിക്കുന്ന E20 അധിഷ്ഠിതമായ ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസിനെ അപേക്ഷിച്ച് ഇതിന് 5,000 രൂപയോളം വില കൂടുതലാണ്.
നിലവിലുള്ള സ്പ്ലെന്‍ഡര്‍ പ്ലസ് മോഡലിനെ അടിസ്ഥാനമാക്കിയാണ് ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് ഫ്ലെക്സ് ഫ്യുവല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ മോട്ടോര്‍സൈക്കിളിന് E85 പെട്രോളില്‍ (85 ശതമാനം എഥനോള്‍ + 15 ശതമാനം പെട്രോള്‍) വരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവിധം 36-ഓളം മാറ്റങ്ങള്‍ ഹീറോ വരുത്തിയിട്ടുണ്ട്. പുതിയ ഫ്യുവല്‍ പമ്പ്, പുതിയ സെക്കന്‍ഡറി എയര്‍ ഫില്‍ട്ടര്‍, കാലിബ്രേറ്റ് ചെയ്ത ECU മാപ്പ് എന്നിവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
E85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 8.4bhp കരുത്തും 8.3Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 97.2cc, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിലുള്ളത്. മെക്കാനിക്കല്‍ മാറ്റങ്ങള്‍ക്ക് പുറമെ, ബൈക്കിന്റെ ഭംഗി കൂട്ടാനായി പുതിയ ഗ്രാഫിക്സും ഇതിന് നല്‍കിയിട്ടുണ്ട്. കൂടാതെ പുതിയ ഡിജി-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്.
ഇന്ധനത്തില്‍ എഥനോളിന്റെ അളവ് കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സമയത്താണ് സ്പ്ലെന്‍ഡറിന്റെ ഫ്ലെക്സ് ഫ്യുവല്‍ വകഭേദം വിപണിയില്‍ എത്തുന്നത്.
E85 അനുയോജ്യമായ ഇന്ധനത്തില്‍ ഓടാനുള്ള ശേഷിയുള്ളതിനാല്‍, ഭാവിയില്‍ പെട്രോളിലെ എഥനോളിന്റെ അളവ് E27, E30, E85 എന്നിങ്ങനെ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചാലും ഭാവിയിലേക്ക് ഇത് അനുയോജ്യമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
WHAT TO READ NEXT

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 650 വിപണിയില്‍; അറിയാം ഫീച്ചറുകള്‍
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Hero Splendor+ Flex Fuel Launched at Rs 82,810
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'അയാളെ കഴുത്തുഞെരിച്ചുപിടിച്ച് പുറത്തേക്ക് വലിച്ചിട്ടു, ടിവിയിൽ കണ്ട പരിചയം വെച്ച് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു': കോക്ക്പിറ്റിലെ ജീവൻമരണ പോരാട്ടം നെതന്യാഹുവിനോട് വിവരിച്ച് യാനിവ് ഹയൂൻ

നൂറ് ശതമാനവും എഥനോളില്‍, വരുന്നു ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫ്ളെക്സ് ഫ്യുവല്‍; ലോഞ്ച് അടുത്തമാസം

