
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ എഡിവി 160 ട്രികോ എഡിഷന് അവതരിപ്പിച്ചു

News Now
ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ എഡിവി 160 ട്രികോ എഡിഷന് അവതരിപ്പിച്ചു. സാങ്കേതികമായി സാധാരണ പതിപ്പില്‍ നിന്ന് ഏറെ വ്യത്യാസമില്ലെങ്കിലും ഇതിന്റെ ആകര്‍ഷകമായ മൂന്ന് നിറങ്ങള്‍ ചേര്‍ന്ന ഡിസൈന്‍ ആണ് വേറിട്ട് നിര്‍ത്തുന്നത്. മലേഷ്യയിലാണ് ഇത് ആദ്യം അവതരിപ്പിച്ചത്. ചുവപ്പും വെള്ളയും നീലയുമാണ് ചേര്‍ന്ന ഡിസൈന്‍ ആണ് സ്കൂട്ടറിന് നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് ചുവന്ന നിറമാണ് സ്കൂട്ടറിന് നല്‍കിയിരിക്കുന്നത്.
മലേഷ്യയില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ അല്‍പ്പം വില കൂടുതലാണ് പുതിയ പതിപ്പിന്. ഇന്ത്യയിലും പുതിയ ഡിസൈനിലുള്ള വാഹനം വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇന്ത്യയില്‍ ബ്രൗണ്‍, നീല, രണ്ട് വ്യത്യസ്ത തരം ഗ്രേ ഉള്‍പ്പെടെ നാലു നിറങ്ങളില്‍ ഈ സ്കൂട്ടര്‍ ലഭ്യമാണ്. 1.70 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
ഇന്ത്യന്‍ പതിപ്പായ എഡിവി 160ല്‍ 156.9 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഉള്ളത്. ഇത് 16.9 ബിഎച്ച്പി കരുത്തും 14.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഇത് ബന്ധിപ്പിച്ചിരിക്കുന്നത്.
മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ സ്പ്രിങ്ങുകളുമാണ് ഉള്ളത്. 14-13 ഇഞ്ച് അലോയ് വീല്‍ കോമ്പിനേഷന്‍ ആണ് മറ്റൊരു ആകര്‍ഷണം. ഡ്യുവല്‍ ചാനല്‍ എബിഎസോടു കൂടിയ ഡിസ്ക് ബ്രേക്കുകളാണ് ഇരുവശത്തും. ബ്ല്യൂടൂത്ത് കണക്ടിവിറ്റിയോട് കൂടിയ 12.7 സെന്റിമീറ്റര്‍ ടിഎഫ്ടി ഡിസ്പ്ലേ, കീലെസ് ഇഗ്നിഷന്‍ സിസ്റ്റം, ഓട്ടോ സ്റ്റാര്‍ട്ട്- സ്റ്റോപ്പ് സിസ്റ്റം, ട്രാക്ഷന്‍ കണ്ട്രോള് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
WHAT TO READ NEXT

മൂന്ന് മണിക്കൂറിനകം ചാര്‍ജ് ചെയ്യാം; വരുന്നു വിഡയുടെ മിനി ഡർട്ട്
Summary
Honda ADV 160 Trico Edition Unveiled
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






