
ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്സ് എഡിഷന്, അറിയാം ഫീച്ചറുകള്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സ്കൂട്ടറായ ഡിയോ 125ന്റെ പുതിയ വകഭേദം പുറത്തിറക്കി

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സ്കൂട്ടറായ ഡിയോ 125ന്റെ പുതിയ വകഭേദം പുറത്തിറക്കി. ഡിയോ 125 എക്സ് എഡിഷന് എന്ന പേരിലാണ് പുതിയ സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്.
പേള്‍ സൈറണ്‍ ബ്ലൂ, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ കളര്‍ സ്കീമില്‍ സ്കൂട്ടര്‍ ലഭ്യമാണ്. ചുവപ്പ് നിറത്തിലുള്ള റിമ്മുകള്‍ വളരെയധികം ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. പുതിയ പെയിന്റ് സ്കീം ഇതിന് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് പകരുന്നതാണ്.
കോസ്മെറ്റിക് മാറ്റങ്ങള്‍ക്ക് പുറമേ, പുതിയ പതിപ്പ് മെക്കാനിക്കലായും ഫീച്ചറുകളുടെ കാര്യത്തിലും ഹോണ്ട ഡിയോ 125 എച്ച്-സ്മാര്ട്ടിന് സമാനമാണ്. കോള്‍/എസ്എംഎസ് അലര്‍ട്ടുകള്‍ക്കും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുമായി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഒരു ടിഎഫ്ടി കണ്‍സോള്‍ ഇതിനുണ്ട്. യാത്രയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഒരു യുഎസ്ബി-സി ചാര്‍ജിംഗ് പോര്‍ട്ടും ഉണ്ട്.
ഡിയോ 125 എക്സ്-എഡിഷനും 123.92 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്. ഇത് 8.19 ബിഎച്ച്പിയും 10.5 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്നു. വരും ആഴ്ചകളില്‍ ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, ഏകദേശം 93,000 മുതല്‍ 93,500 രൂപ വരെ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Honda Dio 125 X-Edition Unveiled
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പുതിയ കളര്‍ ഓപ്ഷനുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്: ഹോണ്ട സിബി350സി 2026 വിപണിയില്‍

ക്രെറ്റ, അല്‍കാസര്‍, ക്രെറ്റ ഇവി; പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് ഹ്യുണ്ടായി, വിലയും ഫീച്ചറുകളും അറിയാം


