
വരുന്നു ഹ്യുണ്ടായിയുടെ പുതിയ രണ്ട് എസ് യുവികള്‍; ഒന്ന് ഇലക്ട്രിക്, മത്സരം കടുക്കുമോ?
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി രണ്ടു പുതിയ എസ് യുവികള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി രണ്ടു പുതിയ എസ് യുവികള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം തീരുന്നതിന് മുന്‍പ് പുതിയ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതില്‍ ആദ്യത്തേത് ഉത്സവ സീസണില്‍ പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുള്ള മിഡ് സൈസ് എസ് യുവിയാണ്. രണ്ടാമത്തേത് സബ് കോംപാക്ട് ഇവി എസ് യുവിയാണ്.
നിലവിലുള്ള ക്രെറ്റ എസ് യുവിയോട് സാദൃശ്യമുള്ള സെഗ്മന്റിലാണ് ആദ്യത്തേത് പ്രതീക്ഷിക്കുന്നത്. കടുത്ത മത്സരം നടക്കുന്ന എസ് യുവി സെഗ്മമെന്റില്‍ പുതിയ മോഡലിന്റെ വരവ് ചലനം സൃഷ്ടിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇത് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. കൂടാതെ ഈ പതിറ്റാണ്ട് അവസാനിക്കുന്നതിന് മുന്‍പ് ഹൈബ്രിഡ് പതിപ്പും കമ്പനി അവതരിപ്പിച്ചേക്കും.
വര്‍ഷാവസാനത്തോടെ സബ് കോംപാക്ട് ഇവി എസ് യുവി അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. രണ്ട് ബാറ്ററി പായ്ക്കുകള്‍, ലെവല്‍ 2 അഡാസ്, കണക്ടഡ് കാര്‍ ടെക്‌നോളജി, സോഫ്റ്റ് വെയര്‍ ഡിഫൈന്‍ഡ് ഫംഗ്ഷനുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റ് പാക്കേജ് എന്നിവയായിരിക്കും ഇതിന്റെ ഫീച്ചറുകള്‍ എന്ന് കരുതുന്നു. കിയ സിറോസ് ഇവി നല്‍കുന്ന അതേ പാക്കേജ് ഇതും വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
New Hyundai ICE SUV confirmed for Festive Season Launch
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




