
20,000 രൂപ വരെ വിലക്കുറവ്, പുതിയ 350 സിസി ബൈക്കുകളുമായി ട്രയംഫ്, ഏപ്രില്‍ ആറിന് ലോഞ്ച്; അറിയാം ഫീച്ചറുകള്‍
പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫിന്റെ പുതിയ 350 സിസി ബൈക്കുകള്‍ ഏപ്രില്‍ ആറിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

മുംബൈ: പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫിന്റെ പുതിയ 350 സിസി ബൈക്കുകള്‍ ഏപ്രില്‍ ആറിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ 350 സിസി ശ്രേണിയില്‍ അപ്ഡേറ്റ് ചെയ്ത സ്പീഡ്, സ്ക്രാംബ്ലര്‍, ത്രക്സ്റ്റണ്‍ മോഡലുകള്‍ ഉള്‍പ്പെടും.
പുതിയ 350 ശ്രേണിയില്‍ 398 സിസി മോട്ടോറിന്റെ കുറഞ്ഞ പതിപ്പായിരിക്കും ഉപയോഗിക്കുക. എന്നാല്‍ സ്ട്രോക്കില്‍ മാറ്റം ഉണ്ടാവില്ല. എന്നാല്‍ എന്ജിന് സിലിണ്ടറിന്റെ വ്യാസമായ ബോറില്‍ കുറവ് വരുത്തിയാണ് 349 സിസിയില്‍ എത്തിച്ചിരിക്കുന്നത്. ടോര്‍ക്ക് ഡെലിവറി മെച്ചപ്പെടുത്താനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്.
പവര്‍ കണക്കുകള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 349 സിസി എന്ജിന് 35 ബിഎച്ച്പി വരെ പവര്‍ പുറപ്പെടുവിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 32-33 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതായിരിക്കും എന്ജിന്.
400 ശ്രേണിയില്‍ നിന്നുള്ള സ്റ്റൈലും ഹാര്‍ഡ്വെയറും പുതിയ ട്രയംഫ് 350 സിസി ബൈക്കുകള്‍ കടമെടുത്തേക്കും. നിലവിലുള്ള ശ്രേണിയില്‍ TFT ഡാഷ്, റൈഡ് മോഡുകള്‍, ക്വിക്ക്-ഷിഫ്റ്റര്‍ തുടങ്ങിയ സവിശേഷതകള്‍ ഇല്ല. എന്നാല്‍ പുതിയ ശ്രേണിയില്‍ ഈ ഫീച്ചറുകള്‍ കമ്പനി പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ട്. 18 ശതമാനം ജിഎസ്ടിയില്‍ വരുന്നത് പുതിയ 350 ശ്രേണിക്ക് ഗുണം ചെയ്യും. ഇത് വില കുറയാന്‍ സഹായകമാകും. വിലയില്‍ 15,000 മുതല്‍ 20,000 രൂപ വരെ കുറവ് വരാന്‍ സാധ്യതയുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
New Triumph 350cc Range India Launch on 6 April
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




