റിസ്‌ക് എടുക്കാന്‍ ധൈര്യമില്ലേ?, ഇതാ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 11 സ്‌കീമുകള്‍, ഉയര്‍ന്ന റിട്ടേണ്‍

അമേരിക്ക- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണി അനിശ്ചിതത്വത്തിലാണ്.

post office scheme
post office schemeപ്രതീകാത്മക ചിത്രം
Edited by :Dhanoj AM
Last Updated :26 ജൂലൈ 2026, 10:37 pm IST

അമേരിക്ക- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണി അനിശ്ചിതത്വത്തിലാണ്. എപ്പോള്‍ പശ്ചിമേഷ്യ സാധാരണ നിലയില്‍ ആകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അമേരിക്ക- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണവില കുതിക്കുകയാണ്. ലോകത്തെ എണ്ണനീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതാണ് എണ്ണവില കുതിച്ച് ഉയരാന്‍ കാരണം. ഇത് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. സമീപകാലത്തായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. ഇത് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളെയും ബാധിച്ചിട്ടുണ്ട്.

നിലവില്‍ ഇന്ത്യയില്‍ പൊതുമേഖലാ ബാങ്കുകള്‍ സ്ഥിരനിക്ഷേപത്തിന് പൊതുവേ ഏഴു ശതമാനം വരെയാണ് പലിശ നല്‍കുന്നത്. ബാങ്ക് എഫ്ഡിയേക്കാള്‍ മികച്ച വരുമാനം നല്‍കുന്ന ലഘു സമ്പാദ്യ പദ്ധതികള്‍ ഉണ്ട്. നിലവിലെ സാഹചര്യത്തില്‍ കൈയിലുള്ള പണം പോകരുതെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയുണ്ട്. ഇവര്‍ സുരക്ഷയ്ക്ക് ഒപ്പം ഭേദപ്പെട്ട റിട്ടേണും ആഗ്രഹിക്കുന്നുണ്ട്. ഇവര്‍ക്ക് മികച്ച ഓപ്ഷനാണ് ലഘു സമ്പാദ്യ പദ്ധതികള്‍. പണപ്പെരുപ്പ നിരക്കുകളെ മറികടക്കുന്ന റിട്ടേണ്‍ പലപ്പോഴും ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നില്ല എന്നത്് യാഥാര്‍ത്ഥ്യമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ലഘു സമ്പാദ്യ പദ്ധതികള്‍ ശ്രദ്ധ നേടുന്നത്. താഴെ പറയുന്ന സ്‌കീമുകളെല്ലാം പോസ്റ്റ് ഓഫീസുകള്‍ വഴി ലഭ്യമാണ്

ലഘു സമ്പാദ്യ പദ്ധതികള്‍ - പലിശ നിരക്കുകള്‍ (ജൂലൈ-സെപ്റ്റംബര്‍ പാദത്തെ പലിശ നിരക്ക്)

1. സുകന്യ സമൃദ്ധി യോജന : 8.2 ശതമാനം

2. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം : 8.2 ശതമാനം

3. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് : 7.7 ശതമാനം

4. കിസാന്‍ വികാസ് പത്ര : 7.5 ശതമാനം

5. അഞ്ചു വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് : 7.5 ശതമാനം

6. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം : 7.4 ശതമാനം

7. പബ്ലിക് പ്രോവിഡന്റ് ഫണ്ട് : 7.1 ശതമാനം

8. മൂന്ന് വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് : 7.1 ശതമാനം

9. രണ്ടു വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് : 7.0 ശതമാനം

10. ഒരു വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് : 6.9 ശതമാനം

11. പോസ്റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റ് : 6.7 ശതമാനം

News Now

Summary

11 government-guaranteed schemes with high returns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates