
പത്തുവര്‍ഷം കൊണ്ട് പണം ഇരട്ടിയാക്കാം; പോസ്റ്റ് ഓഫീസ് സ്കീം പ്ലസ് സ്ഥിര നിക്ഷേപം, അറിയാം വേറിട്ട പ്ലാന്‍
ജനങ്ങളുടെ സമ്പാദ്യശീല വളര്‍ത്തുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.

ജനങ്ങളുടെ സമ്പാദ്യശീല വളര്‍ത്തുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതില്‍ പോസ്റ്റ് ഓഫീസ് വഴി ചേരാവുന്ന ഒരു ജനപ്രിയ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം. പേര് പോലെ തന്നെ മാസംതോറും വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ പ്ലാനാണ്. അതുകൊണ്ട് തന്നെ റിട്ടയര്‍മെന്റ് ലൈഫ് പിന്തുടരുന്നവരാണ് ഈ പ്ലാനില്‍ കൂടുതലായി ചേരുന്നത്.
സര്‍ക്കാര്‍ ഗ്യാരണ്ടി ഉള്ളത് കൊണ്ട് ഇതൊരു സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.
നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം രണ്ടു ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.
ഈ സ്കീമില്‍ നിന്ന് ലഭിക്കുന്ന പലിശ ഉപയോഗിച്ച് മാത്രം വീണ്ടും നിക്ഷേപം നടത്തിയാല്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. അതായത് അഞ്ചു ലക്ഷം രൂപ പലിശ ലഭിച്ചാല്‍ ആ തുക വീണ്ടും നിക്ഷേപിച്ച് പലിശയിനത്തില്‍ വീണ്ടും ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള മാര്‍ഗം ചുവടെ:
തുടക്കത്തില്‍ പ്രതിമാസ വരുമാനം നേടുകയും ആ തുക പിന്നീട് നിക്ഷേപിച്ച് സമ്പത്ത് വര്‍ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ടിപ്പ് ആണ് വിവരിക്കുന്നത്. സിംഗിള്‍ അക്കൗണ്ടില്‍ 9 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ പ്രതിവര്‍ഷം 66,600 രൂപയാണ് പലിശയായി ലഭിക്കുക. അതായത് 5 വര്‍ഷം കൊണ്ട് പലിശയിനത്തില്‍ 3,33,000 രൂപ ലഭിക്കും. ഈ തുക 8.2 ശതമാനം വാര്‍ഷിക പലിശ ലഭിക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീമില്‍ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം 27,060 രൂപ നേടാന്‍ സാധിക്കും. ബാങ്ക് അക്കൗണ്ടില്‍ 5 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ 8 ശതമാനം പലിശ കണക്കാക്കിയാല്‍ കൂട്ടുപലിശയടക്കം ഏകദേശം 1,60,363 രൂപ പലിശയിനത്തില്‍ ലഭിക്കും. ഇന്ത്യയിലെ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഉള്‍പ്പെടെ സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8-8.50 ശതമാനം വാര്‍ഷിക പലിശ നല്‍കുന്നുണ്ട്.
ഇനി മന്ത്ലി ഇന്‍കം സ്കീമിലെ ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. മേല്‍പ്പറഞ്ഞ രീതിയില്‍ നിക്ഷേപം നടത്തിയാല്‍ കൂടുതല്‍ നേട്ടം കൈവരിക്കാന്‍ സാധിക്കും. നിക്ഷേപിച്ച 15 ലക്ഷം രൂപ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ പലിശയടക്കം 20.55 ലക്ഷമായി മാറും. ഇത് ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ടാല്‍ എട്ടു ശതമാനം പലിശ കണക്കാക്കിയാല്‍പ്പോലും ഒരു വര്‍ഷം 1,64,400 രൂപയും 5 വര്‍ഷത്തില്‍ കൂട്ടുപലിശ കണക്കാക്കിയാല്‍ 9,98,622 രൂപയും പലിശയായി ലഭിക്കും. ഇവിടെ കാലാവധി കഴിയുമ്പോള്‍ 30,53,622 രൂപയാണ് ലഭിക്കുക. ഫലത്തില്‍ ആദ്യം പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ച 15 ലക്ഷം രൂപ 10 വര്‍ഷത്തില്‍ ഇരട്ടിയിലധികമായി മാറും. ഇന്ത്യയിലെ സ്മോള്‍ സേവിങ്സ് അക്കൗണ്ടുകള്‍ ബാങ്ക് പലിശ എന്നിവയില്‍ കാലികമായ മാറ്റങ്ങള്‍ ഉണ്ടാകാമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
post office monthly income scheme plus fixed deposit, details
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



