
20 വര്‍ഷം ജോലി ചെയ്താല്‍ ഇപിഎസ് പെന്ഷന് എത്ര?; കണക്ക്
ഇപിഎഫ്ഒ വരിക്കാരുടെ നിര്‍ബന്ധിത പിഎഫ് ആനുകൂല്യത്തിനുള്ള വേതനപരിധി കേന്ദ്രസര്‍ക്കാര്‍ 25,000 രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

ഇപിഎഫ്ഒ വരിക്കാരുടെ നിര്‍ബന്ധിത പിഎഫ് ആനുകൂല്യത്തിനുള്ള വേതനപരിധി കേന്ദ്രസര്‍ക്കാര്‍ 25,000 രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തെ പരിധി 15,000 ആയിരുന്നു. പെന്‍ഷനുമായി ബന്ധപ്പെട്ട ശമ്പള പരിധി വര്‍ധിപ്പിച്ചത് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ വര്‍ധിക്കാന്‍ സഹായകമാകും. പ്രതിമാസ പെന്‍ഷനില്‍ 66 ശതമാനം വരെ വര്‍ധനയ്ക്ക് ശമ്പള പരിധി ഉയര്‍ത്തിയത് സഹായകരമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
60 മാസത്തെ ശരാശരി ശമ്പളത്തെ ആകെ ജോലി ചെയ്ത വര്‍ഷം കൊണ്ട് ഗുണിച്ച ശേഷം 70 കൊണ്ട് ഹരിച്ചാണ് ഇപിഎഫ്ഒ പെന്ഷന് കണക്കാക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ഇപിഎഫിലേക്ക് പിടിക്കുമ്പോള്‍ സമാനമായ നിലയില്‍ തുക അടയ്ക്കുന്ന തൊഴിലുടമയുടെ വിഹിതം വിഭജിക്കപ്പെടുന്നു. 8.33 ശതമാനം ഇപിഎസ് പെന്ഷന് ഫണ്ടിലേക്ക് പോകുകയും ശേഷിക്കുന്ന 3.67 ശതമാനം ജീവനക്കാരന്റെ ഇപിഎഫ് അക്കൗണ്ടിലേക്കുമാണ് വരവുവെയ്ക്കുന്നത്. ഇപിഎഫ്ഒ ചട്ടം അനുസരിച്ച് 20 വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം സര്‍വീസ് ഉള്ള ജീവനക്കാരന് രണ്ടുവര്‍ഷത്തെ സര്‍വീസ് ബോണസിന് അര്‍ഹതയുണ്ട്. അത് അവരുടെ ആകെ പെന്‍ഷനബിള്‍ സര്‍വീസില്‍ അധികമായി ചേര്‍ക്കും.
പഴയ 15000 പരിധി അനുസരിച്ച് 20 വര്‍ഷത്തെ സേവനത്തിന് (രണ്ടു വര്‍ഷത്തെ ബോണസ് അടക്കം 22 വര്‍ഷം) 4714 ആണ് പ്രതിമാസ പെന്‍ഷനായി ലഭിക്കുക. എന്നാല്‍ ഇത് 25,000 പരിധിയായി ഉയര്‍ത്തിയതോടെ, പ്രതിമാസം ലഭിക്കുന്ന പെന്ഷന് 7857 രൂപയായി ഉയരും. അതായത് പ്രതിമാസം 3143 രൂപ കൂടുതലായി ലഭിക്കും. പ്രതിമാസ ഇപിഎസ് പെന്ഷന് അര്‍ഹത നേടുന്നതിന് ജീവനക്കാര്‍ കുറഞ്ഞത് പത്തുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കണം. സാധാരണ പെന്ഷന് 58-ാം വയസ് മുതലാണ് കൊടുത്തുതുടങ്ങുന്നത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Worked For Over 20 Years? Know How Much EPS Pension
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




