
നിങ്ങള്‍ക്ക് പ്രായം 30 വയസാണോ?, ദിവസവും 274 രൂപ മാറ്റിവെച്ചാല്‍ കോടീശ്വരനാകാം; പിപിഎഫ് സ്ട്രാറ്റജി
ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച നിരവധി പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്.

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച നിരവധി പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. നിലവില്‍ 7.1 ശതമാനമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ മാത്രമേ നിക്ഷേപിക്കാനാവൂ. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല.
15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന് ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.
ഇതിന് നഷ്ടസാധ്യത ഇല്ല. ഇതിന് പുറമേ നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന മറ്റു ഘടകങ്ങള്‍. പിപിഎഫ് നിക്ഷേപങ്ങള്‍ തവണകളായോ (ഒരു സാമ്പത്തിക വര്‍ഷത്തില്‍ 12 തവണ വരെ) അല്ലെങ്കില്‍ ഒറ്റത്തവണയായോ നടത്താം. പ്രതിമാസ നിക്ഷേപമാണ് നടത്തുന്നതെങ്കില്‍ ഓരോ മാസവും 5-ാം തീയതിക്കും മാസാവസാനത്തിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സ് തുകയ്ക്കാണ് പലിശ കണക്കാക്കുന്നത്. അതിനാല്‍ മാസത്തിന്റെ 5-ാം തീയതിക്ക് മുന്‍പായി തുക നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതം.
20 വയസാണോ പ്രായം? 40 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം
20-ാം വയസില്‍ ചേരുന്ന ഒരാള്‍ക്ക് 60-ാം വയസില്‍ ഒരു കോടി രൂപ സമ്പാദിക്കണമെങ്കില്‍ പ്രതിവര്‍ഷം 46,000 രൂപ നിക്ഷേപിക്കണം. അതായത് പ്രതിമാസം ഏകദേശം 3,833 രൂപ. പ്രതിദിനം കണക്കാക്കുകയാണെങ്കില്‍ 126 രൂപയാണ് നീക്കിവെയ്ക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ 40 വര്‍ഷം കൊണ്ട് 18,40,000 രൂപയാണ് നിക്ഷേപമായി വരിക. ഏകദേശം 82,52,296 രൂപയാണ് പലിശയിനത്തില്‍ കിട്ടുക. അങ്ങനെ വരുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,00,92,296 രൂപ സമ്പാദിക്കാന്‍ സാധിക്കും.
25-ാം വയസിലാണ് നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍ നിക്ഷേപം നടത്താന്‍ 35 വര്‍ഷം ലഭിക്കും. 60 വയസ്സാകുമ്പോഴേക്കും ഏകദേശം 1 കോടി രൂപയുടെ ഫണ്ട് ഉണ്ടാക്കാന്‍ പ്രതിവര്‍ഷം ഏകദേശം 66,500 രൂപയോ, അല്ലെങ്കില്‍ പ്രതിമാസം 5,542 രൂപയോ ദിവസേന 182 രൂപയോ സംഭാവന ചെയ്യേണ്ടതുണ്ട്.
30-ാം വയസിലാണെങ്കില്‍ നിക്ഷേപം നടത്താന്‍ 30 വര്‍ഷം ലഭിക്കും. 60 വയസ്സാകുമ്പോഴേക്കും ഏകദേശം 1 കോടി രൂപ സമ്പാദിക്കുന്നതിന് പ്രതിവര്‍ഷം ഏകദേശം 1 ലക്ഷം രൂപയോ, അല്ലെങ്കില്‍ പ്രതിമാസം 8,333 രൂപയോ ദിവസേന 274 രൂപയോ സംഭാവന ചെയ്യേണ്ടതുണ്ട്.
35-ാം വയസിലാണ് ആരംഭിക്കുന്നതെങ്കില്‍ നിക്ഷേപം നടത്താന്‍ 25 വര്‍ഷം ലഭിക്കും. 60 വയസ്സാകുമ്പോഴേക്കും 1 കോടി രൂപയുടെ ഫണ്ടില്‍ എത്തിച്ചേരാന്‍ പ്രതിവര്‍ഷം ഏകദേശം 1.5 ലക്ഷം രൂപയോ, അല്ലെങ്കില്‍ പ്രതിമാസം 12,500 രൂപയോ ദിവസേന 411 രൂപയോ സംഭാവന ചെയ്യേണ്ടതുണ്ട്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Are you 30 years old? You can become a crorepathi by setting aside Rs 274 daily; PPF Strategy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍
ശരീരഭാരം കുറയ്ക്കാം മസിൽ കൂട്ടാം; വിശക്കുമ്പോൾ കഴിക്കാം ഈ പ്രോട്ടീൻ സ്നാക്കുകൾ


