News Now
Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനള്‍; കോണോട്ട് പ്ലേസിൽ സംഘർഷം

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ

ഒന്നാം റാങ്ക് വിടാതെ 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'!

332 കിലോമീറ്റര്‍ റേഞ്ച്, വില 17.90 ലക്ഷം രൂപ; രണ്ടാം വാര്‍ഷികത്തില്‍ എംജി വിന്‍ഡ്സര്‍ ഇവി ഇന്‍ഡല്‍ജ് എഡിഷന് വിപണിയില്‍

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ടെലികോം മേഖലയ്ക്ക് മികച്ച പരിഗണന. മൊത്തം 1.28 ലക്ഷം കോടി രൂപയാണ് ടെലികോം മേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തിയത്. ഇതില്‍ ഒരു ലക്ഷം കോടി രൂപയും ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നി പൊതുമേഖല ടെലികോം കമ്പനികള്‍ക്കാണ്.
പുനഃസംഘടനയ്ക്കും സാങ്കേതികവിദ്യയുടെ പരിഷ്കരണത്തിനുമായി ബിഎസ്എന്‍എല്ലിന് മാത്രം 82,916 കോടിയാണ് നീക്കിവെച്ചത്. ഫൈവ് ജിയിലേക്ക് കടക്കുന്ന ബിഎസ്എന്‍എല്ലിന് ഇത് പ്രയോജനം ചെയ്യുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മറ്റു സ്വകാര്യ ടെലികോം കമ്പനികളുമായി ആരോഗ്യകരമായ മത്സരത്തിന് ബിഎസ്എന്‍എല്ലിനെ പ്രാപ്തമാക്കാന്‍ ഈ തുക ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ രാജ്യമൊട്ടാകെ ഫോര്‍ജി സേവനം ബിഎസ്എന്‍എല്‍ വ്യാപിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണവും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
WHAT TO READ NEXT

സ്വര്‍ണവിലയില്‍ മാറ്റമില്ല; 52,000 രൂപയില്‍ താഴെ തന്നെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



