
News Now
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

ന്യൂഡല്ഹി: വമ്പിച്ച ഭൂരിപക്ഷത്തോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്ക്കാര് വീണ്ടും അധികാരത്തില് വരുമെന്ന് ധനമന്ത്രി നിര്മല സീതാരാമന്. ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള് മാത്രം അവശേഷിക്കേ രണ്ടാം മോദി സര്ക്കാരിന്റെ അവസാന ബജറ്റ് അവതരണ വേളയിലാണ് നിര്മല സീതാരാമന് പ്രത്യാശ പ്രകടിപ്പിച്ചത്.
2047ഓടേ രാജ്യത്തെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയുള്ള പ്രവര്ത്തനങ്ങളാണ് നടന്നുവരുന്നത്. കര്ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കുറഞ്ഞ താങ്ങുവില വര്ധിപ്പിച്ചു. 80 കോടി ജനങ്ങള്ക്ക് സൗജന്യമായി റേഷന് നല്കുന്നു.25 കോടി ജനങ്ങളെ ദാരിദ്ര്യമുക്തമാക്കാന് ഇതുവഴി സാധിച്ചെന്നുംഅവര് പറഞ്ഞു.
ഇന്ത്യന് സമ്പദ് രംഗത്ത് പത്തുവര്ഷം കൊണ്ട് ഗുണപരമായ മാറ്റങ്ങള് ഉണ്ടായതായും നിര്മല സീതാരാമന് പറഞ്ഞു. മോദി സര്ക്കാര് അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു.എല്ലാവരെയും ഉള്ക്കൊള്ളുന്ന വികസനത്തിനാണ് സര്ക്കാര് നടപടി സ്വീകരിച്ചതെന്നും നിര്മല സീതാരാമന് പറഞ്ഞു.
തൊഴിലിടത്ത് സ്ത്രീ പങ്കാളിത്തം വര്ധിപ്പിച്ചു. സംരംഭകവുമായി ബന്ധപ്പെട്ട് 30 കോടി വനിതകള്ക്ക് മുദ്ര ലോണ് നല്കി. നാലു കോടി കര്ഷകര്ക്ക് വിള ഇന്ഷുറന്സ് നല്കി വരുന്നതായും നിര്മല സീതാരാമന് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



