
ജിമെയില്‍ ഐഡി പോരായെന്ന് തോന്നുണ്ടോ? ഇനി പുതിയ അക്കൗണ്ട് തുടങ്ങണ്ട, പേര് മാറ്റാം, അപ്ഡേറ്റ്
ന്യൂഡല്‍ഹി: ജിമെയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് ജിമെയില്‍ വിലാസം മാറ്റാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ജിമെയിലിന്റെ 22 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഫീച്ചര്‍ എത്തുന്നത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എക്സ് പോസ്റ്റിലാണ് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്.
'2004 ഒരു നല്ല വര്‍ഷമായിരുന്നു, എന്നാല്‍ നിങ്ങളുടെ ജിമെയില്‍ വിലാസം ആ വര്‍ഷത്തില്‍ തന്നെ തളച്ചിടേണ്ടതില്ല,' സുന്ദര്‍ പിച്ചൈ കുറിച്ചു.
ഉപയോക്താക്കള്‍ ഇഷ്ടപ്പെട്ട വര്‍ഷമോ അല്ലെങ്കില്‍ ജന്മദിനമോ ജിമെയില്‍ അഡ്രസ്സില്‍ ഉള്‍പ്പെടുത്താറുണ്ടെങ്കിലും പിന്നീട് അവ മാറ്റുക അസാധ്യമായിരുന്നു. ജിമെയില്‍ അഡ്രസ് മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ പുതിയ അക്കൗണ്ട് തുടങ്ങേണ്ട സ്ഥിതി ആയിരുന്നു. ഇത് പരിഹരിക്കാനാണ് പുതിയ അപ്ഡേറ്റ് പുറത്തിക്കുന്നത്.
പുതിയ ഫീച്ചര്‍ ലഭ്യമായവര്‍ക്ക് ജിമെയില്‍ സെറ്റിങ്സില്‍ പോയി തങ്ങള്‍ക്ക് ഇഷ്ടമുള്ളതും ലഭ്യമായതുമായ പുതിയ വിലാസം തെരഞ്ഞെടുക്കാം. പഴയ വിലാസത്തിന് പകരം പുതിയ പേര് നല്കിയാലും അക്കൗണ്ടിലെ നിലവിലുള്ള ഇമെയിലുകളോ കോണ്‍ടാക്റ്റുകളോ നഷ്ടപ്പെടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ തെരഞ്ഞെടുത്ത ചില ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിരിക്കുന്നത്.
പഴയ ഇമെയില്‍ വിലാസത്തിന് എന്ത് സംഭവിക്കും?
നിങ്ങള്‍ പുതിയ വിലാസത്തിലേക്ക് മാറിയാലും പഴയ ജിമെയില്‍ ഐഡി നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കും. അതിനാല്‍ പഴയ വിലാസത്തിലേക്ക് ആരെങ്കിലും ഇമെയില്‍ അയച്ചാലും അത് നിങ്ങളുടെ പുതിയ ഇന്‍ബോക്സില്‍ തന്നെ ലഭിക്കും. നിങ്ങളുടെ പഴയ ഐഡി മറ്റാര്‍ക്കും കൈക്കലാക്കാന്‍ സാധിക്കില്ല എന്നതും ഉപയോക്താക്കള്‍ക്ക് ആശ്വാസകരമാണ്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Gmail Allows Users to Change Their Email Address Name for the 1st Time
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



