സ്വര്‍ണവില കുറഞ്ഞു; പവന്‍ വില 33,360 

ഇന്നലെ കൂടിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

‌ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST
Edited by :migrator

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,360 രൂപയായി. 30 രൂപ കുറഞ്ഞ ഗ്രാമിന്റെ വില 4170 രൂപയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ഏറിയും കുറഞ്ഞുമാണ് നില്‍ക്കുന്നത്. മാസത്തിന്റെ തുടക്കത്തില്‍ 34,440ല്‍ എത്തിയ വില നാലു ദിവസം പിന്നിട്ടപ്പോഴേക്കും മാസത്തെ കുറഞ്ഞ നിരക്കായ 33,160ല്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now