അടിമുടി മാറും, വെര്‍ട്ടിക്കിള്‍ കാമറ, 60,000 രൂപയ്ക്ക് മുകളില്‍ വില; പുതിയ ഐഫോണ്‍ സെപ്റ്റംബറില്‍

എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്ന, പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ പുതിയ ഐഫോണ്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയേക്കും

apple iphone
വെര്‍ട്ടിക്കല്‍ കാമറ സജ്ജീകരണം തിരികെ കൊണ്ടുവന്നേക്കുംഫയൽ
Edited by :dhanojam
Last Updated :28 ജൂൺ 2024, 1:17 pm IST

എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്ന, പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ പുതിയ ഐഫോണ്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയേക്കും. സെപ്റ്റംബറില്‍ നടക്കുന്ന വാര്‍ഷിക ഐഫോണ്‍ ലോഞ്ച് ഇവന്റില്‍ ഐഫോണ്‍ 16 അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 16 സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

പതിവായി എല്ലാവര്‍ഷവും സെപ്റ്റംബറിലാണ് പുതിയ ഉല്‍പ്പന്നം ആപ്പിള്‍ അവതരിപ്പിക്കാറ്. അങ്ങനെയെങ്കില്‍ വരുന്ന സെപ്റ്റംബറില്‍ ആപ്പിള്‍ ഐഫോണ്‍ 16 അവതരിപ്പിക്കുമെന്നാണ് ആപ്പിള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മുന്‍ ഫോണുകളെ അപേക്ഷിച്ച് അടിമുടി പരിഷ്‌കരിച്ച മോഡലായിരിക്കും ഐഫോണ്‍ 16 എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഐഫോണ്‍ 16 സീരീസില്‍ പുറത്തിറക്കുന്ന മോഡലുകളില്‍ സാംസങ്ങില്‍ നിന്നുള്ള ഒരു പുതിയ മെറ്റീരിയല്‍ സെറ്റ് ചെയ്ത് OLED ഡിസ്‌പ്ലേകള്‍ അവതരിപ്പിച്ചേക്കാം. ഐഫോണ്‍ 16 പ്രോയ്ക്ക് 6.3 ഇഞ്ച് വലിയ ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. പ്രോ മാക്സ് വേരിയന്റിന് കുറച്ചുകൂടി വലിപ്പം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. 6.9 ഇഞ്ച് വലിയ ഡിസ്പ്ലേയോട് കൂടിയായിരിക്കും ഫോണ്‍ വരിക. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 16, 16 പ്ലസ് മോഡലുകളില്‍ യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് വലിപ്പം ഉണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

ഐഫോണ്‍ 12ല്‍ കണ്ട വെര്‍ട്ടിക്കല്‍ കാമറ സജ്ജീകരണം തിരികെ കൊണ്ടുവന്നേക്കും. വലിയ സെന്‍സറോടുകൂടിയ മെച്ചപ്പെട്ട 48MP പ്രധാന ക്യാമറയാവാം മറ്റൊരു സവിശേഷത. പ്രോ മോഡലുകളില്‍ നവീകരിച്ച 48എംപി അള്‍ട്രാവൈഡ് കാമറയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നു. സൂം മെച്ചപ്പെടുത്തുന്നതിന് പ്രോ മോഡലുകളില്‍ ടെട്രാപ്രിസം 5x ഒപ്റ്റിക്കല്‍ സൂം ലെന്‍സും അവതരിപ്പിച്ചേക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐഫോണ്‍ 16 ന്റെ അടിസ്ഥാന മോഡലുകള്‍ ഏറ്റവും പുതിയ A16 ബയോണിക് ചിപ്പ് കൊണ്ട് സജ്ജീകരിക്കുമെന്ന് അഭ്യൂഹമുണ്ട്. അതേസമയം പ്രോ പതിപ്പുകളില്‍ അപ്ഗ്രേഡുചെയ്ത A17 ചിപ്സെറ്റ് അവതരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. പുതിയ ഐഒഎസ് 18 ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കാം ഇതിന് കരുത്തുപകരുക. 60000 രൂപയ്ക്ക് മുകളില്‍ വില വരാനാണ് സാധ്യത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now