
കെഎസ്എഫ്ഇ ചിട്ടി, ബാങ്ക് എഫ്ഡി, എസ്ഐപി; ലാഭം കൊയ്യാന്‍ കിടിലന്‍ ത്രീ ഇന്‍ വണ്‍ നിക്ഷേപ തന്ത്രം
നിക്ഷേപം ഒരിടത്ത് മാത്രം ഇടുന്നതിന് പകരം പലയിടത്തായി നിക്ഷേപിക്കുന്നതാണ് നല്ലത് എന്നാണ് പൊതുവേ പറയാറ്.

നിക്ഷേപം ഒരിടത്ത് മാത്രം ഇടുന്നതിന് പകരം പലയിടത്തായി നിക്ഷേപിക്കുന്നതാണ് നല്ലത് എന്നാണ് പൊതുവേ പറയാറ്. നിക്ഷേപത്തില്‍ വൈവിധ്യവത്കരണം കൊണ്ടുവരാന്‍ ശ്രമിക്കണം, എങ്കില്‍ മാത്രമേ സുരക്ഷ ഉറപ്പാക്കി മികച്ച റിട്ടേണ്‍ നേടാന്‍ സാധിക്കുകയുള്ളൂ എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു ഹൈബ്രിഡ് നിക്ഷേപ തന്ത്രം പരിചയപ്പെടാം. കെഎസ്എഫ്ഇ ചിട്ടി, ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്ചല്‍ ഫണ്ട് എസ്ഐപി എന്നിവ പ്രയോജനപ്പെടുത്തി കൊണ്ടുള്ളതാണ് ഈ തന്ത്രം.
കെഎസ്എഫ്ഇയില്‍ ഒരു ചിട്ടി ചേരുക. തുടര്‍ന്ന് കാലാവധി പകുതി ആകുമ്പോഴോ, അല്ലെങ്കില്‍ ലേലക്കിഴിവ് കുറയുമ്പോഴോ ചിട്ടി പിടിച്ച് ആ തുക ബാങ്ക് എഫ്ഡിയില് നിക്ഷേപിക്കുക. ഈ എഫ്ഡിയില് നിന്ന് ലഭിക്കുന്ന പലിശ ഉപയോഗിച്ച് ചിട്ടിയുടെ ബാക്കി ഗഡുക്കള്‍ അടച്ചുതീര്‍ക്കുക.
ചിട്ടിയില്‍ നിന്ന് മാസംതോറും ലഭിക്കുന്ന ഡിവിഡന്റ് കഴിച്ച് ബാക്കി തുക മാത്രം ഗഡുക്കള്‍ അടച്ചുതീര്‍ക്കാന്‍ ഉപയോഗിച്ചാല്‍ മതിയാകും. ഇങ്ങനെ ലാഭിക്കുന്ന തുക കൃത്യമായി ഒരു ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടില്‍ എസ്ഐപി ആയി നിക്ഷേപിക്കുക. ഇങ്ങനെ നിക്ഷേപിച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ തുക സ്വരൂപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ നിക്ഷേപിക്കുമ്പോള്‍ പൂര്‍ണമായും മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഭയപ്പെടുന്നവര്‍ക്ക് ആശ്വാസമാകും. കാരണം നിക്ഷേപത്തിന്റെ ഒരു പങ്ക് കെഎസ്എഫ്ഇയിലും ബാങ്കിലുമായി സൂക്ഷിക്കുന്നത് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് നല്കുന്നു.
WHAT TO READ NEXT

സെപ്റ്റംബര്‍ 11ന് ബാങ്ക് ദേശീയ പണിമുടക്ക്; നാലുദിവസം അടഞ്ഞുകിടക്കും
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
KSFE Chitty, Bank FD, SIP; A great three-in-one investment strategy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
