
ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്സിഷന് എഫക്ട്സ് നല്‍കാം; ഫെയ്സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

വാഷിങ്ടണ്‍: ഫെയ്സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ. ഗൂഗിള്‍ സെര്‍ച്ചിലും മറ്റും കാണുന്നതുപോലുള്ള 'എഐ മോഡ്' സെര്‍ച്ച് ഫീച്ചറുകളും ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള എഐ ടൂളുകളും ഇനി മുതല്‍ ഫെയ്സ്ബുക്കില്‍ ലഭ്യമാകുമെന്നും മെറ്റ അറിയിച്ചു.
ഗൂഗിള്‍ ക്രോമിലുള്ള എഐ സെര്‍ച്ച് മോഡിനോട് സമാനമാണ് ഫെയ്സ്ബുക്കിനായി മെറ്റ അവതരിപ്പിക്കുന്ന എഐ മോഡും. ഉപോക്താക്കള്‍ കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് വേണ്ടി തയ്യാറാക്കിയ ടെയ്ലര് റെസ്പോണ്‍സുകളും സംഭാഷണങ്ങളും അനുവദിക്കുന്നതാണ് ഗൂഗിളിന്റെ എഐ മോഡ്. ഫെയ്സ്ബുക്കിലും സമാനമായ എഐ മോഡ് ഓപ്ഷന് ലഭിക്കും.
ഗൂഗിള്‍ എഐ മോഡില്‍ മറ്റ് ഗൂഗിള്‍ പേജുകളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് മറുപടി നല്കുമ്പോള് ഫെയ്സ്ബുക്ക് എഐ മോഡില്‍ ഫെയ്സ്ബുക്ക് പബ്ലിക് പോസ്റ്റുകളില്‍ നിന്നും പേജുകളില്‍ നിന്നും എന്തിന് റീലുകളില്‍ നിന്ന് വരെ വിവരങ്ങള്‍ സ്വാംശീകരിച്ച് നല്കാന് എഐയ്ക്ക് സാധിക്കും.
ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്യാനും കൊളാഷുകളും മറ്റും നിര്‍മിക്കാനും ട്രാന്സിഷന് എഫക്ട്സ് നല്‍കാനും പുതിയ ടൂളിലൂടെ സാധിക്കും. ഇവ കൂടാതെ കൂടുതല്‍ ഫണ്‍ ഫീച്ചേഴ്സും മെറ്റ അവതരിപ്പിക്കുന്നുവെന്നാണ് വിവരം.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Meta brings AI mode to Facebook, changing the way users search on social media
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


