ചീഫ് എക്‌സിക്യൂട്ടീവ് ലോറന്റ് ഫ്രീക്‌സെയെ പുറത്താക്കി സ്വിസ് ഭക്ഷ്യ ഉല്‍പ്പന്ന ഭീമന്‍ നെസ്‌ലെ

Nestle CEO Laurent Freixe
Nestle CEO Laurent FreixeSource by : source: X
Last Updated :2 September 2025, 11:04 am IST

News Now

ന്യൂഡല്‍ഹി: ചീഫ് എക്‌സിക്യൂട്ടീവ് ലോറന്റ് ഫ്രീക്‌സെയെ പുറത്താക്കി സ്വിസ് ഭക്ഷ്യ ഉല്‍പ്പന്ന ഭീമന്‍ നെസ്‌ലെ. കീഴുദ്യോഗസ്ഥയുമായി രഹസ്യ പ്രണയബന്ധം കാത്തുസൂക്ഷിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്വേഷണത്തെ തുടര്‍ന്നാണ് ഫ്രീക്‌സെയ്‌ക്കെതിരായ നടപടിയെന്ന് കമ്പനിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഉപബ്രാന്‍ഡായ നെസ്‌പ്രെസോയുടെ മേധാവി ഫിലിപ്പ് നവ്രാറ്റിലിനെ കമ്പനിയുടെ പുതിയ സിഇഒ ആയി നിയമിച്ചു. നേരത്തെ, ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വിഷയം അന്വേഷിക്കാന്‍ സ്ഥാപനം പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 'നെസ്ലെയുടെ ബിസിനസ്സ് പെരുമാറ്റച്ചട്ടം ലംഘിച്ച് കീഴുദ്യോഗസ്ഥയുമായുള്ള രഹസ്യ പ്രണയബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് ലോറന്റ് ഫ്രീക്സെയ്‌ക്കെതിരെ നടപടി'- കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ ബള്‍ക്കെയുടെയും മുഖ്യ സ്വതന്ത്ര ഡയറക്ടര്‍ പാബ്ലോ ഇസ്ലയുടെയും മേല്‍നോട്ടത്തില്‍ പുറത്തുനിന്നുള്ള അഭിഭാഷകനുള്‍പ്പെട്ട സമിതിയാണ് അന്വേഷണം നടത്തിയത്. 'നടപടി അനിവാര്യമായ തീരുമാനമായിരുന്നു. മൂല്യങ്ങളും ഭരണനിര്‍വ്വഹണവുമാണ് കമ്പനിയുടെ അടിത്തറ. വര്‍ഷങ്ങള്‍ നീണ്ട ലോറന്റിന്റെ സേവനത്തിന് ഈ അവസരത്തില്‍ നന്ദി പറയുന്നു,' -ബള്‍ക്കെ പ്രസ്താവനയില്‍ പറഞ്ഞു.

1986-ലാണ് ലോറന്റ് ഫ്രീക്സെ ഫ്രാന്‍സില്‍ നെസ്ലെയുടെ ഭാഗമാകുന്നത്. 2014 വരെ അദ്ദേഹം സ്ഥാപനത്തിന്റെ യൂറോപ്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. സിഇഒ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തിന്റെ തലവനായിരുന്നു.

Summary

Nestle CEO Fired Over "Romantic Relationship" With Employee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates