
ഇനി ഒന്നു മുട്ടിച്ചാല്‍ മതി, പേയ്മെന്റ് റെഡി; യുപിഐയില്‍ വരുന്നു ടാപ് ആന്റ് പേ സംവിധാനം
ഇനി കടകളില്‍ യുപിഐ ഇടപാടുകള്‍ക്ക് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ടതില്ല
ന്യൂഡല്‍ഹി: ഇനി കടകളില്‍ യുപിഐ ഇടപാടുകള്‍ക്ക് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ടതില്ല. പകരം പിഒഎസ് മെഷീനിലൊന്ന് മുട്ടിച്ചാല്‍ മതി. യുപിഐയുടെ പുതിയ ടാപ് ആന്റ് പേ സംവിധാനം മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയും സെബി ചെയര്മാന് തുഹിന്‍ കാന്ത പാണ്ഡെയും ചേര്‍ന്ന് അവതരിപ്പിച്ചു.
നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സൗകര്യമുള്ള ഫോണുകളില്‍ വൈകാതെ ഇത് ലഭ്യമാകും. പിഒഎസ് മെഷീനില്‍ തുക ടൈപ്പ് ചെയ്ത ശേഷം ഫോണ്‍ അണ്‍ലോക് ചെയ്ത് അതിലൊന്ന് മുട്ടിച്ചാല്‍ മതി. ഫോണില്‍ ഇന്റര്‍നെറ്റ് ഓഫ് ആണെങ്കിലും ഈ സംവിധാനം പ്രവര്‍ത്തിക്കും. ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് കവറേജ് പ്രശ്നമായാലും പേയ്മെന്റ് നടത്താമെന്നതാണ് മെച്ചം.
പിഒഎസ് മെഷീനിലെ ഇന്റര്‍നെറ്റ് സൗകര്യമാണ് ഇതിന് ഉപയോഗിക്കുക. 5000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് യുപിഐ പിന് വേണ്ട എന്ന പ്രയോജനവും ഉണ്ട്. അതില്‍ കൂടുതലുള്ള തുകയ്ക്ക് പിഒഎസ് മെഷീനില്‍ യുപിഐ പിന് ടൈപ്പ് ചെയ്യണം.
WHAT TO READ NEXT

ഇന്ന് ബാങ്ക് പണിമുടക്ക്; മൂന്ന് ദിവസം അടഞ്ഞുകിടക്കും
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
UPI Tap & Pay Launched: Real-time payments with a simple phone tap
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


