
79,000 കടന്ന് റെക്കോര്‍ഡിട്ട് സെന്‍സെക്സ്, നിഫ്റ്റിയും പുതിയ ഉയരത്തില്‍; ബുള്‍ റണ്ണില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്ഷേപകര്‍
റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി കുതിക്കുന്നത് തുടരുന്നു

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി കുതിക്കുന്നത് തുടരുന്നു. വ്യാപാരത്തിനിടെ സെന്‍സെക്സ് 79,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്നും കുതിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്കാണ് നിഫ്റ്റി അടുക്കുന്നത്.
വ്യാപാരത്തിന്റെ തുടക്കത്തില്‍ 339 പോയിന്റ് മുന്നേറിയതോടെയാണ് സെന്‍സെക്സ് 79,000 എന്ന നാഴികക്കല്ല് പിന്നിട്ടത്. 79,013 പോയിന്റ് വരെ എത്തിയ ശേഷം താഴോട്ടുപോയ സെന്‍സെക്സ് ഇപ്പോള്‍ 79,000 പോയിന്റിലും താഴെയാണ് വ്യാപാരം തുടരുന്നത്. റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം മാരുതി, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, എല്‍ ആന്റ് ടി ഓഹരികള്‍ നഷ്ടം നേരിട്ടു. സമീപഭാവിയില്‍ തന്നെ സെന്‍സെക്സ് 80,000 പോയിന്റ് കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. ബാങ്കിങ്, ടെലികോം ഓഹരികളായിരിക്കും ഏറ്റവുമധികം മുന്നേറ്റം ഉണ്ടാക്കാന്‍ പോകുന്നതെന്നും വിപണി വിദഗ്ധര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 700 പോയിന്റ് ഇടിഞ്ഞു, എണ്ണവില 100 ഡോളറിന് മുകളില്‍; രൂപയ്ക്കും നഷ്ടം

ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്സ് 500 പോയിന്റ് മുന്നേറി; എണ്ണവില 100 ഡോളറിന് മുകളില്‍ തന്നെ

