ഹിന്‍ഡാല്‍കോ കുതിച്ചു; ഇന്ത്യന്‍ ഓഹരി വിപണി പുതിയ ഉയരത്തില്‍, സീ പത്തുശതമാനം ഇടിഞ്ഞു

കഴിഞ്ഞ ദിവസം മുന്നേറ്റം രേഖപ്പെടുത്തിയ സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരിയില്‍ 10 ശതമാനം ഇടിവ് നേരിട്ടു

വിപണിയില്‍ പ്രതിഫലിച്ചത് ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകള്‍ഫയല്‍ ചിത്രം / പിടിഐ
Last Updated :21 February 2024, 11:24 am IST
Edited by :dhanojam

ന്യൂഡല്‍ഹി: പുതിയ ഉയരം കുറിച്ച് ഇന്ത്യന്‍ ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 73,000 പോയിന്റിനും നിഫ്റ്റി 22,200 പോയിന്റിനും മുകളിലാണ് ട്രേഡിങ് നടക്കുന്നത്. ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് വിപണിയില്‍ പ്രതിഫലിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം മുന്നേറ്റം രേഖപ്പെടുത്തിയ സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരിയില്‍ 10 ശതമാനം ഇടിവ് നേരിട്ടു. സോണിയുമായുള്ള ലയന ഇടപാടിന് വീണ്ടും ശ്രമങ്ങള്‍ തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ സീ എന്റര്‍ടെയ്ന്‍മെന്റ് തള്ളിയതിനെ തുടര്‍ന്നാണ് ഇടിവ് നേരിട്ടത്. ഇതിന് പുറമേ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ബിപിസിഎല്‍, ഹീറോ മോട്ടോകോര്‍പ്പ്, ഇന്‍ഫോസിസ് ഓഹരികളും നഷ്ടം നേരിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം ഹിന്‍ഡാല്‍കോ ഓഹരി കുതിച്ചു. ഹിന്‍ഡാല്‍കോയുടെ അമേരിക്കന്‍ ഉപകമ്പനിയായ നോവലിസ് അമേരിക്കയില്‍ ഐപിഒയിലേക്ക് കടക്കാന്‍ തീരുമാനിച്ചതാണ് ഹിന്‍ഡാല്‍കോ ഓഹരിയില്‍ പ്രതിഫലിച്ചത്. ടാറ്റാ സ്റ്റീല്‍, അദാനി എന്റര്‍പ്രൈസസ്, ജെഎസ്ഡബ്ല്യൂ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now