പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലില്‍ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചന നല്‍കി കേന്ദ്ര ബജറ്റ്

ഓഹരി വിപണിSource by : പിടിഐ
Last Updated :1 February 2024, 4:40 pm IST

News Now

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലില്‍ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചന നല്‍കി കേന്ദ്ര ബജറ്റ്. വരുന്ന സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 50000 കോടി രൂപ സമാഹരിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റ് ലക്ഷ്യമായ 30000 കോടി രൂപയേക്കാള്‍ 67 ശതമാനം കൂടുതലാണ് അടുത്ത സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റഴിക്കലിലൂടെ 51000 കോടി രൂപ സമാഹരിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വിപണിയിലെ ചലനങ്ങള്‍ ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ഈ ലക്ഷ്യം നിറവേറ്റാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് 30000 കോടി രൂപയാക്കി വെട്ടിച്ചുരുക്കി ബജറ്റ് ലക്ഷ്യം പുതുക്കിയത്.

ജനുവരി വരെ ഓഹരി വിറ്റഴിക്കിലൂടെ 12500 കോടി രൂപ മാത്രമാണ് സര്‍ക്കാരിന് സമാഹരിക്കാന്‍ സാധിച്ചത്. ഐഡിബിഐ ബാങ്ക്, ഷിപ്പിങ് കോര്‍പ്പറേഷന്‍, എച്ച്എല്‍എല്‍, ബെമല്‍ തുടങ്ങിയവയുടെ ഓഹരി വിറ്റഴിക്കല്‍ വിവിധ ഘട്ടങ്ങളിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടപ്പുസാമ്പത്തിക വര്‍ഷം പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതമായി 50000 കോടി രൂപയാണ് ഇടക്കാല ബജറ്റ് പ്രതീക്ഷിക്കുന്നത്. 43000 കോടി രൂപയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. ഫെബ്രുവരി ഒന്നുവരെ 44,060 കോടി രൂപ ലഭിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates