അസിംപ്രേംജി യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദത്തിന് ചേരാം, ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം

ബെംഗളുരു, ഭോപാല്‍, റാഞ്ചി കാമ്പസുകളിലെ വിവിധ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

azim premji university
Azim Premji University PG Admissions 2026: Apply Online by February 22 for Bengaluru, Bhopal & Ranchi Campusesazim premji university
Last Updated :15 February 2026, 9:34 pm IST
Edited by :SALIL C S

അസിംപ്രേംജി യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.വിവിധ വിഷയങ്ങളിൽ പി ജി പ്രോഗ്രാമുകൾ യൂണിവേഴ്സിറ്റിയുടെ മൂന്ന് കാമ്പസുകളിലായി നടക്കുന്നു.

ബെംഗളുരു, ഭോപാല്‍, റാഞ്ചി കാമ്പസുകളിലേക്ക് വരുന്ന അക്കാദമിക വര്‍ഷത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഡെവലപ്മെന്റ്, എജ്യൂക്കേഷന്‍, ഏര്‍ളി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എജ്യൂക്കേഷന്‍, ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് സസ്റ്റെയ്നബിലിറ്റി എന്നിവയിലുള്ള ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കാണ് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചത്.

വിദ്യാഭ്യാസം, വികസനം, സാമ്പത്തിക ശാസ്ത്രം, പൊതുജനാരോഗ്യം, കാലാവസ്ഥ, തുടങ്ങി വിവിധ വിഷയങ്ങളിൽ താൽപ്പര്യമുള്ള, വിവിധ വിഷയങ്ങളിൽ ബിരുദധാരികൾക്ക് പിജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.

പഠന രീതി

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ഇന്റർ ഡിസിപ്ലിനറി പഠനത്തിൽ ശ്രദ്ധയൂന്നുന്നതായിരിക്കും. ക്ലാസ് റൂം അധിഷ്ഠിത പഠനം, ഫീൽഡ് ഇടപെടൽ, പ്രോജക്ടുകൾ എന്നിവ ഉൾപ്പെടുന്നതാകും പഠനം.

സൈദ്ധാന്തിക ഉൾക്കാഴ്ചകളും പ്രായോഗിക പ്രയോഗങ്ങളും സമന്വയിപ്പിക്കുന്നതാണ് അസിം പ്രേംജിയിലെ പാഠ്യപദ്ധതിയെന്ന് യൂണിവേഴ്സിറ്റി പറയുന്നു. , സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളിൽ ആഴത്തിൽ ഇടപഴകാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പഠന മാതൃകയാണ് പിന്തുടരുന്നത്. സാമൂഹികമായി ഉത്തരവാദിത്തമുള്ളതും ചിന്താശേഷിയുള്ളതുമായ പ്രൊഫഷണലായി വളരാൻ സഹായിക്കുകയും അത്തരമൊരു സമൂഹത്തെ വളർത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നു.

അപേക്ഷിക്കാനുള്ള അവസാന തിയതി : 2026 ഫെബ്രുവരി 22 ആണ്.

കാമ്പസുകളും കോഴ്സുകളും

ബെംഗളൂരു കാമ്പസ്

• ഇക്കണോമിക്സ് എംഎ

• ഡെവലപ്മെന്റ് എംഎ

• എജ്യൂക്കേഷന്‍ എംഎ

• ഏര്‍ളി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എജ്യൂക്കേഷന്‍, എംഎ

• ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് സസ്റ്റെയ്നബിലിറ്റി എംഎസ്‌സി

ഭോപാൽ കാമ്പസ്

• എജ്യൂക്കേഷന്‍ എം.എ.

• മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്

റാഞ്ചി കാമ്പസ്

• അപ്ലൈഡ് ഇക്കണോമിക്സിൽ എം.എ.

• ഡെവലപ്മെന്റിൽ എം.എ.

News Now

Summary

Education News: Azim Premji University invites online applications for postgraduate programmes at Bengaluru, Bhopal and Ranchi campuses. Apply online before February 22.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates