ബാൽമർ ലോറിയിൽ ജൂനിയർ ഓഫീസർ, അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ തുടങ്ങി 10 തസ്തികകളിൽ ഒഴിവുകൾ

മാർച്ച് 13 വരെ 28 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

Balmer Lawrie Recruitment 2026 notification for Junior Officer, Assistant Manager and Deputy Manager vacancies
Balmer Lawrie Recruitment 2026 notification for Junior Officer, Assistant Manager and Deputy Manager vacanciesBalmer Lawrie
Edited by :SALIL C S
Last Updated :19 ഫെബ്രുവരി 2026, 8:31 am IST

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രായലത്തിന് കീഴിലുള്ള പൊതു മേഖല സ്ഥാപനമായ ബാൽമർ ലോറി ആൻഡ് കമ്പനി ലിമിറ്റഡി (Balmer Lawrie)ൽ വിവിധ തസ്തികകളിൽ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ജൂനിയർ ഓഫീസർ/ഓഫീസർ (വിസ, ട്രാവൽ, സെയിൽസ്, ഓപ്പറേഷൻസ്, സെക്രട്ടേറിയൽ, ഐടി സപ്പോർട്ട്, സീ സിഎച്ച്എ), അസിസ്റ്റന്റ് മാനേജർ (ട്രാവൽ, സെയിൽസ്, റെയിൽ ഓപ്പറേഷൻസ്), ഡെപ്യൂട്ടി മാനേജർ (മാനുഫാക്ചറിങ്), യൂണിറ്റ് ഹെഡ് (ഡബ്ല്യു & ഡി), ഓഫീസർ (സെയിൽസ്-മൈസ്) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എല്ലാ തസ്തികകളിലും കൂടി ആകെ 28 ഒഴിവുകളാണ് നിലവിലുള്ളത്.

എ ഐ സി ടിഇ/യു ജിസി അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ബിരുദം (10+2+3), എം ബി എ/എം ടിഎം/എൻജിനിയറിങ് ബിരുദം,കമ്പനി സെക്രട്ടറി കോഴ്സ്, ബികോം, ബിസിഎ, എംസിഎ, തസ്തികകൾക്ക് വേണ്ടിയുള്ള നിർദ്ദിഷ്ട ബിരുദം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. തസ്തിക അനുസരിച്ച് യോഗ്യതകൾക്ക് മാറ്റം വരും.

ചില തസ്തികകളിൽ ആദ്യമായി ജോലിക്ക് ശ്രമിക്കുന്നവർക്ക് അപേക്ഷിക്കാം.മറ്റ് ചില തസ്തികകളിൽ നിശ്ചിത കാലയളവിലുള്ള പ്രവൃത്തി പരിചയം ആവശ്യമാണ്.

ജൂനിയർ ഓഫീസർ/ഓഫീസർ തസ്തികകൾക്ക് പരമാവധി പ്രായപരിധി 30 വയസ്സും അസിസ്റ്റന്റ് മാനേജർ/ഡെപ്യൂട്ടി മാനേജർ/യൂണിറ്റ് ഹെഡ് തസ്തികകൾക്ക് 32 വയസ്സുമാണ്

ശമ്പളം: തസ്തികകളുടെ ഗ്രേഡ് അനുസരിച്ച് 40000-140000 രൂപ സ്കെയിലിലും 50000-160000 രൂപ സ്കെയിലിലും ആയിരിക്കും. (ശമ്പള വിശദാംശങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല)

അപേക്ഷിക്കാനുള്ള അവസാന തീയതി : മാർച്ച് 13 ആണ്

News Now

Summary

Job Alert:Balmer Lawrie has announced vacancies in 10 posts including Junior Officer, Assistant Manager and Deputy Manager. Apply online before March 13.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates