NMDC: ഡിപ്ലോമ യോഗ്യത, ജൂനിയർ എൻജിനീയർ തസ്തികയിൽ നിയമനം; ശമ്പളം 60,000 രൂപ വരെ, അവസാന തീയതി മെയ് 6
മൈനിങ് മേഖലയുമായി ബന്ധപ്പെട്ട ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 6.

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ (NMDC) ജോലി നേടാൻ അവസരം. ജൂനിയർ എൻജിനീയർ (മൈനിങ്) തസ്തികയിലേക്ക് ആണ് നിയമനം നടത്തുന്നത്.
രാജ്യത്തെ വിവിധ ഖനികൾ, യൂണിറ്റുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലായി ആകെ 59 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൈനിങ് മേഖലയുമായി ബന്ധപ്പെട്ട ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 6.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്ന് മൈനിങ് എൻജിനീയറിംഗിൽ 3 വർഷ ദൈർഘ്യമുള്ള ഡിപ്ലോമ ഉണ്ടായിരിക്കണം.
യുജിസി, എഐസിടിഇ അല്ലെങ്കിൽ ഇന്ത്യ സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് വേണം കോഴ്സ് പൂർത്തിയാക്കാൻ.
ഫോർമാൻ സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി ഉള്ളവർക്ക് മുൻഗണന ലഭിക്കും.
നിയമനം
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
ആദ്യഘട്ടത്തിൽ പരമാവധി മൂന്ന് വർഷം വരെയോ അല്ലെങ്കിൽ 60 വയസ് തികയും വരെയോ (ഏതാണോ ആദ്യം) ആകും കരാർ കാലാവധി.
ഉദ്യോഗാർത്ഥിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഈ കാലാവധി നീട്ടി നൽകിയേക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഒരു മാസം ദൈർഘ്യമുള്ള ഓൺ ദ ജോബ് ട്രെയിനിങ് (OJT) നൽകും.
ശമ്പളം
ഈ തസ്തികയ്ക്ക് പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും.
ഉദ്യോഗാർത്ഥിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിവർഷം പരമാവധി 5 ശതമാനം വരെ ശമ്പള വർധന ലഭിക്കാം.
പ്രായപരിധി
അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി 50 വയസാണ്.
എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായ ഇളവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

Summary
NMDC Recruitment 2026 Apply Online for 59 Junior Engineer Mining Posts Before May 6.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






