
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം, അവസാന തീയതി മെയ് 20
ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 20.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗ്രേഡ് ‘ബി’ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ജനറൽ, ഡിഇപിആർ, ഡിഎസ്ഐഎം കേഡറുകളിലായി ആകെ 60 ഒഴിവുകളിലേക്കാണ് നിയമനം. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 20.
ഒഴിവുകൾ - ഗ്രേഡ് ‘ബി’ ഓഫീസർ
ജനറൽ കേഡർ : 40 ഒഴിവുകൾ
DEPR കേഡർ : 10 ഒഴിവുകൾ
DSIM കേഡർ : 10 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
ഗ്രേഡ് ‘ബി’ ഓഫീസർ (DR) – ജനറൽ കേഡറിലേക്ക് അപേക്ഷിക്കാൻ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം ഉണ്ടായിരിക്കണം.
അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ പി.ജി നേടിയിരിക്കണം.
ഗ്രേഡ് ‘ബി’ ഓഫീസർ (DR)- DEPR കേഡറിലേക്ക് അപേക്ഷിക്കാൻ എക്കണോമിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ എംഎ/എംഎസ് സി വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്.
ഇക്കണോമിക്സിൽ ഡോക്ടറേറ്റ്, ഗവേഷണ/അധ്യാപന പരിചയം, അംഗീകൃത ജേർണലുകളിൽ പ്രസിദ്ധീകരണങ്ങൾ എന്നിവ അഭികാമ്യ യോഗ്യതകളായി പരിഗണിക്കും.
ഗ്രേഡ് ‘ബി’ ഓഫീസർ (DR) – DSIM കേഡറിലേക്ക് അപേക്ഷിക്കാൻ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്‌സ് ഡിഗ്രി വേണം.
അല്ലെങ്കിൽ ഇതേ വിഷയങ്ങളിൽ നാല് വർഷ ബിരുദ കോഴ്‌സിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട വിഷയങ്ങളിൽ ഡോക്ടറേറ്റ്, ഗവേഷണ/അധ്യാപന പരിചയം, പ്രസിദ്ധീകരണങ്ങൾ എന്നിവ അഭികാമ്യ യോഗ്യതകളാണ്.
പ്രായ പരിധി
അപേക്ഷകരുടെ പ്രായം കുറഞ്ഞത് 21 വയസും പരമാവധി 30 വയസും ആയിരിക്കണം.
സർക്കാർ നിയമപ്രകാരം പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും
തെരഞ്ഞെടുപ്പ് പ്രക്രിയ
ഫേസ്-1 ഓൺലൈൻ പരീക്ഷ, ഫേസ്-2 ഓൺലൈൻ/എഴുത്തുപരീക്ഷ,അഭിമുഖം തുടങ്ങിയ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
കേരളത്തിൽ കണ്ണൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
RBI Grade B Recruitment 2026 Apply for 60 Officer Posts Before May 20.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







