സി-ഡാക് റിക്രൂട്ട്മെന്റ് 2026: പ്രോജക്ട് എൻജിനീയർ, പ്രോജക്ട് ടെക്നീഷ്യൻ തുടങ്ങി 805 ഒഴിവുകൾ

തിരുവനന്തപുരം ഉൾപ്പടെ 10 സി -ഡാക് സെ​ന്ററുകളിലായാണ് ഒഴിവുകൾ.

CDAC CCAT 2026
C-DAC Recruitment 2026: Apply Online for 805 Project Engineer, Project Technician and Other Posts Before February 20 CDAC
Last Updated :2 February 2026, 2:04 pm IST
Edited by :SALIL C S

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്-C-DAC ) വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഉൾപ്പടെ 10 സി -ഡാക് സെ​ന്ററുകളിലായാണ് ഒഴിവുകൾ.

പ്രോജക്ട് എൻജിനീയർ, പ്രോജക്ട് ടെക്നീഷ്യൻ തുടങ്ങിയ തസ്തികളിലായി 805 ഒഴിവുകളാണ് ഔദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. എൻജിനീയറിങ് ബിരുദം, എൻജിനീയറിങ് ബിരുദാനന്തര ബിരുദം, എംസിഎ ബന്ധപ്പെട്ട വിഷയങ്ങളിൽ പിഎച്ച്ഡി എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം.

സി-ഡാകിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://cdac.in/ വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 20 വരെ അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.

യോഗ്യത

60% അല്ലെങ്കിൽ തത്തുല്യമായ CGPA യോടെ ബിഇ/ ബി ടെക് അല്ലെങ്കിൽ തത്തുല്യമായ ബിരുദം

അല്ലെങ്കിൽ എംഇ/എം ടെക്/ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

അല്ലെങ്കിൽ 60% അല്ലെങ്കിൽ തത്തുല്യമായ CGPA യോടെ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ബന്ധപ്പെട്ട ഡൊമെയ്‌നിലോ ബിരുദാനന്തര ബിരുദം

അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിങ്, എഐ, ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ഐഒടി തുടങ്ങിയ അനുബന്ധ ശാഖകളിൽ പ്രസക്തമായ വിഷയത്തിൽ പിഎച്ച്ഡി.

അല്ലെങ്കിൽ ഇൻഫർമേഷൻ സെക്യൂരിറ്റി, അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്.

ഉയർന്ന പ്രായപരിധി : 56 വയസ്സ്

സെന്ററി​ന്റെ പേരും ഒഴിവുകളുടെ എണ്ണവും

ബെംഗളൂരു സെന്റർ ഒഴിവുകളുടെ എണ്ണം :93

ചെന്നൈ സെന്റർ ഒഴിവുകളുടെ എണ്ണം :97

ഹൈദരാദബാദ് സെന്റർ ഒഴിവുകളുടെ എണ്ണം : 105

ഡൽഹി സെന്റർ ഒഴിവുകളുടെ എണ്ണം : 20

കൊൽക്കത്ത സെന്റർ ഒഴിവുകളുടെ എണ്ണം :15

മുംബൈ സെന്റർ ഒഴിവുകളുടെ എണ്ണം: 27

നോയിഡ സെന്റർ ഒഴിവുകളുടെ എണ്ണം :283

പൂനെ സെന്റർ ഒഴിവുകളുടെ എണ്ണം :65

തിരുവനന്തപുരം സെന്റർ ഒഴിവുകളുടെ എണ്ണം: 73

സിഐഎൻഇ സെന്റർ (എൻഇ) ഒഴിവുകളുടെ എണ്ണം :27

ആകെ :805

News Now

Summary

Job Alert: C-DAC Recruitment 2026 notification released for 805 Project Engineer, Project Technician and other posts. Eligible candidates can apply online till February 20, 2026. Check eligibility, selection process and apply link here.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates