
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനിയാകാം; ഡിപ്ലോമ യോഗ്യത, 60 ഒഴിവുകൾ
എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.സ്റ്റൈപ്പന്റ് ലഭിക്കും.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (CSL) ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനി (Ship Draftsman Trainees) തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 60 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 04
ഒഴിവുകളുടെ വിവരങ്ങൾ
ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനി
മെക്കാനിക്കൽ: 47 ഒഴിവുകൾ
ഇലക്ട്രിക്കൽ: 13 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ്സ് (SSLC) പാസ്സായിരിക്കണം.
ബന്ധപ്പെട്ട വിഷയത്തിൽ (Mechanical / Electrical) കുറഞ്ഞത് 60% മാർക്കോടെ 3 വർഷത്തെ ഡിപ്ലോമ വിജയിച്ചിരിക്കണം.
CAD സോഫ്റ്റ്‌വെയറിലുള്ള പ്രാവീണ്യവും ഡ്രാഫ്റ്റ്‌സ്മാൻഷിപ്പിലുള്ള അഭിരുചിയും നിർബന്ധമാണ്.
B.Tech, M.Sc തുടങ്ങിയ ഉയർന്ന യോഗ്യതകൾ ഉള്ളവരെ ഈ തസ്തികയിലേക്ക് പരിഗണിക്കുന്നതല്ല.
പ്രായപരിധി
അപേക്ഷകരുടെ പ്രായം പരമാവധി 25 വയസ്സ് (04 സെപ്റ്റംബർ 2026 തീയതി പ്രകാരം)
ഒ.ബി.സി വിഭാഗത്തിന് 3 വർഷവും, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.
പരിശീലന കാലയളവ്
2 വർഷമാണ് പരിശീലന കാലയളവ്
ഒന്നാം വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രണ്ടാം വർഷത്തേക്ക് കരാർ നീട്ടുക.
പ്രതിമാസ സ്റ്റൈപ്പൻഡ്
ഒന്നാം വർഷം: 14,000 രൂപ
രണ്ടാം വർഷം: 20,000 രൂപ
കൂടാതെ നിശ്ചിത സമയത്തിന് പുറമെയുള്ള അധിക ജോലിക്ക് പ്രത്യേക ആനുകൂല്യവും ലഭിക്കും.
തെരഞ്ഞെടുപ്പ് രീതി
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വെച്ച് നടത്തുന്ന പ്രാക്ടിക്കൽ ടെസ്റ്റ് (100 മാർക്ക്) വഴിയായിരിക്കും തിരഞ്ഞെടുപ്പ്. ഇതിൽ CAD സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു ഡ്രോയിങ് തയ്യാറാക്കണം. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കേണ്ട വിധം: www.cochinshipyard.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ 'Career' പേജ് വഴി ഓൺലൈനായി അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Cochin Shipyard Recruitment 60 Ship Draftsman Trainee Vacancies.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates









