EIL: ഡെപ്യൂട്ടി മാനേജറാകാം, എഞ്ചിനീയർമാർക്ക് അവസരം; 2 ലക്ഷം വരെ ശമ്പളം, അഭിമുഖത്തിലൂടെ നിയമനം

നിയമനം ലഭിക്കുന്നവർക്ക് 2 ലക്ഷം വരെ ശമ്പളം ലഭിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 12.

EIL Deputy Manager Recruitment 2026
EIL Deputy Manager Recruitment 2026 Apply for 10 Posts with Salary Up to Rs 2 Lakh.Source by : freepik
Last Updated :28 April 2026, 4:36 pm IST

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് (EIL) ഡെപ്യൂട്ടി മാനേജർ (ഇൻസ്പെക്ഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 10 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് ആണ് അവസരം. നിയമനം ലഭിക്കുന്നവർക്ക് 2 ലക്ഷം വരെ ശമ്പളം ലഭിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 12.

ഡെപ്യൂട്ടി മാനേജർ (ഇൻസ്പെക്ഷൻ) തസ്തികയിലെ ഒഴിവുകൾ:

മെക്കാനിക്കൽ വിഭാഗം – 7 ഒഴിവുകൾ

ഇലക്ട്രിക്കൽ വിഭാഗം – 3 ഒഴിവുകൾ

മെക്കാനിക്കൽ തസ്തികയ്ക്ക് മെക്കാനിക്കൽ എൻജിനീയറിംഗിൽ കുറഞ്ഞത് 65% മാർക്കോടെ ബി.ഇ/ബി.ടെക്/ബി.എസ്.സി (എൻജിനീയറിംഗ്) യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ 4 വർഷത്തെ പ്രവൃത്തി പരിചയവും മെക്കാനിക്കൽ ഉപകരണങ്ങളുടെ ഇൻസ്പെക്ഷനുമായി ബന്ധപ്പെട്ട പരിചയവും ആവശ്യമാണ്.

ഇലക്ട്രിക്കൽ തസ്തികയ്ക്ക് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ കുറഞ്ഞത് 65% മാർക്കോടെ ബി.ഇ/ബി.ടെക്/ബി.എസ്.സി (എൻജിനീയറിംഗ്) യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ 4 വർഷത്തെ പ്രവൃത്തി പരിചയവും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ മേഖലയിൽ ബന്ധപ്പെട്ട പരിചയവും ആവശ്യമാണ്.

തെരഞ്ഞെടുപ്പ് പ്രക്രിയ

  • അപേക്ഷകൾ പരിശോധിച്ച ശേഷം ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

  • തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇ-മെയിൽ വഴി വിവരം അറിയിക്കും.

  • ന്യൂഡൽഹി/ഗുരുഗ്രാം കേന്ദ്രങ്ങളിൽ വെച്ചോ, വീഡിയോ കോൺഫറൻസിങ് വഴിയോ ആകും അഭിമുഖം നടത്തുക.

  • അപേക്ഷ സമർപ്പിക്കൽ പൂർണ്ണമായും ഓൺലൈൻ വഴിയാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

EIL Deputy Manager Recruitment 2026 Apply for 10 Posts with Salary Up to Rs 2 Lakh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates