
FACT: എഞ്ചിനീയർമാർക്ക് അവസരം,അഭിമുഖത്തിലൂടെ നിയമനം
എഞ്ചിനീയർ (കെമിക്കൽ) തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.

കേന്ദ്ര സർക്കാർ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. എഞ്ചിനീയർ (കെമിക്കൽ) തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
യോഗ്യത
എഞ്ചിനീയർ (കെമിക്കൽ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് കെമിക്കൽ എഞ്ചിനീയറിങ്, പെട്രോകെമിക്കൽ എഞ്ചിനീയറിങ്, കെമിക്കൽ ടെക്നോളജി, പെട്രോകെമിക്കൽ ടെക്നോളജി, പെട്രോളിയം റിഫൈനിങ് ആൻഡ് പെട്രോകെമിക്കൽ എഞ്ചിനീയറിങ്, പോളിമർ ടെക്നോളജി എന്നീ വിഷയങ്ങളിലേതെങ്കിലും ഒന്നിൽ ബിരുദം ഉണ്ടായിരിക്കണം.
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയിൽ FACT-ൽ അപ്രന്റിസ് പരിശീലനം പൂർത്തിയാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ് (DGT) നൽകുന്ന Certificate of Proficiency (COP) നേടിയവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി
പരമാവധി പ്രായം: 26 വയസ്
പ്രായ ഇളവ്: SC/ST - 5 വർഷം, OBC (NCL) - 3 വർഷം, മുൻസൈനികർ - കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പ്രകാരം
ശമ്പളം / ആനുകൂല്യങ്ങൾ
പ്രതിമാസ ശമ്പളം: 31,000 രൂപ
ഓരോ വർഷവും സേവനം വിജയകരമായി പൂർത്തിയാക്കിയാൽ 3% വാർഷിക വർധന
കമ്പനി ചട്ടങ്ങൾ പ്രകാരമുള്ള അവധി, ESI, പ്രൊവിഡന്റ് ഫണ്ട്, TA & DA എന്നിവ ലഭിക്കും.
വാക്ക്-ഇൻ സെലക്ഷൻ
തീയതി: 2026 ജൂൺ 18
സമയം: രാവിലെ 9.00 മണി
വേദി: HR വകുപ്പ്, FEDO ബിൽഡിംഗ്, എലൂർ, ഉദ്യോഗമണ്ഡൽ – 683501
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വിജ്ഞാപനം സന്ദർശിക്കുക.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
FACT Recruitment 2026 Engineer Chemical Posts Apply Through Walk In Interview.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




