മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം

നഴ്സ് കം സൈറ്റ് കോർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.

Government Medical College,Thiruvananthapuram
Government Medical College,Thiruvananthapuram is hiring for Nurse-cum-Site Coordinator and Data Entry Operator positions.ai image
Edited by :Joice Daniel
Last Updated :16 സെപ്റ്റംബർ 2026, 11:35 am IST

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. നഴ്സ് കം സൈറ്റ് കോർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

പ്രോജക്ട് നഴ്‌സ് II

കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ ഗവേഷണ പദ്ധതിയിൽ റിസർച്ച് നഴ്സ് കം സൈറ്റ് കോർഡിനേറ്റർ -  പ്രോജക്ട് നഴ്‌സ് II തസ്തികയിൽ ആണ് ഒഴിവ് ഉള്ളത്.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർക്ക് ബി.എസ്.സി / ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി യോഗ്യതയും സ്റ്റേറ്റ് നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷനും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 23ന് അഭിമുഖം നടത്തും.

പ്ലസ്ടു/ പി.ഡി.സിയും ആറുമാസത്തെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് യോഗ്യതയും വേണം.

സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

News Now

Summary

Government Medical College,Thiruvananthapuram is hiring for Nurse-cum-Site Coordinator and Data Entry Operator positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates