സിവിൽ സപ്ലൈസ് വകുപ്പിൽ അവസരം: റിസർച്ച് ഓഫീസർ, അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ; എല്ലാ ജില്ലകളിലും ഒഴിവ്

റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയ്ക്ക് എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്.

Kerala Civil Supplies Department
Kerala Civil Supplies Department Recruitment 2026 Vacancies for Research Officer, Assistant and Data Entry OperatorAI IMAGE
Edited by :Joice Daniel
Last Updated :13 ഓഗസ്റ്റ് 2026, 10:09 am IST

കേരള സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് താൽക്കാലിക അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയ്ക്ക് എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 22.

തസ്തികകളും ഒഴിവുകളും

  • റിസർച്ച് ഓഫീസർ : 01 ഒഴിവ്

  • റിസർച്ച് അസിസ്റ്റന്റ് : 01 ഒഴിവ്

  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 14 ഒഴിവുകൾ (ഓരോ ജില്ലയിലും ഒന്ന് വീതം).

യോഗ്യതകളും ശമ്പളവും

റിസർച്ച് ഓഫീസർ

  1. ഇക്കണോമിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് എന്നിവയിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം (PG).

  2. സർക്കാർ മേഖലയിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ 2 വർഷത്തെ പ്രവൃത്തിപരിചയം.

  3. ശമ്പളം: 36,000 രൂപ

റിസർച്ച് അസിസ്റ്റന്റ്

  1. ഇക്കണോമിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് എന്നിവയിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം (PG).

  2. കംപ്യുട്ടർ ആപ്ലിക്കേഷൻ (DCA/PGDCA), എക്സൽ, ഇംഗ്ലീഷ്/മലയാളം ഭാഷാ വൈദഗ്ധ്യം എന്നിവ അഭിലഷണീയം.

  3. ശമ്പളം: 30,000 രൂപ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

  1. ഏതെങ്കിലും വിഷയത്തിൽ ബിരുദവും (Degree) അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കമ്പ്യൂട്ടർ ഡിപ്ലോമയും (DCA).

  2. ഇരുചക്ര വാഹന ലൈസൻസ് ഉള്ളവർക്ക് മുൻഗണന.

  3. ശമ്പളം: 24,000 രൂപ

നിയമന കാലാവധി: ആദ്യ ഘട്ടത്തിൽ 7 മാസത്തേക്ക് ആണ്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നീട്ടി നൽകാം.

പ്രായം: അപേക്ഷകന്റെ പരമാവധി 40 വയസ്സ്.

തെരഞ്ഞെടുപ്പ് രീതി

  • അപേക്ഷകൾ ഷോർട്ലിസ്റ്റ് ചെയ്ത ശേഷം അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് തയ്യറാക്കാകും. അതിന്റെ അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നത്.

  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് അവർ താമസിക്കുന്ന സ്വന്തം ജില്ലയിൽ മുൻഗണന ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

  • വിജ്ഞാപനത്തോടൊപ്പമുള്ള നിശ്ചിത മാതൃകയിലുള്ള ഭൗതിക അപേക്ഷാ ഫോം (Physical Application Form) മാത്രമേ സ്വീകരിക്കൂ.

  • അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അയക്കേണ്ടതില്ല, എന്നാൽ ഇന്റർവ്യൂ സമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

  • പൂരിപ്പിച്ച അപേക്ഷകൾ "The Commissioner, Commissionerate of Civil Supplies and Consumer Affairs, Public Office Complex, Trivandrum - 695033, Kerala" എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് വഴി അയക്കുക. കവറിനു മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി എഴുതിയിരിക്കണം.

  • ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

Kerala Civil Supplies Department Recruitment 2026 Vacancies for Research Officer, Assistant and Data Entry Operator

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates