HLL Lifecare: മാനേജർ,സെക്യൂരിറ്റി ഇൻസ്പെക്ടർ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം!

മാനേജർ,സെക്യൂരിറ്റി ഇൻസ്പെക്ടർ തസ്തികകളിൽ ആയി അകെ 03 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

HLL Lifecare Recruitment
HLL Lifecare Recruitment 3 Vacancies for Manager and Security Inspector Posts
Edited by :Joice Daniel
Last Updated :22 ഓഗസ്റ്റ് 2026, 11:07 am IST

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് (HLL Lifecare) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. മാനേജർ,സെക്യൂരിറ്റി ഇൻസ്പെക്ടർ തസ്തികകളിൽ ആയി അകെ 03 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 02.

തസ്തിക - ഒഴിവുകൾ

  • സീനിയർ മാനേജർ / ഡെപ്യൂട്ടി ജനറൽ മാനേജർ – ലേണിംഗ് & ഡെവലപ്‌മെന്റ് - 1

  • സെക്യൂരിറ്റി ഇൻസ്പെക്ടർ- 1

  • ചീഫ് മാനേജർ / സീനിയർ ബിസിനസ് മാനേജർ – പ്രോഡക്റ്റ് മാനേജ്മെന്റ്- 1

യോഗ്യത

  • സീനിയർ മാനേജർ / ഡെപ്യൂട്ടി ജനറൽ മാനേജർ – ലേണിംഗ് & ഡെവലപ്‌മെന്റ്: MBA – HR / PGDM (HR) യോഗ്യത.

  • സെക്യൂരിറ്റി ഇൻസ്പെക്ടർ: ഏതെങ്കിലും വിഷയത്തിൽ ബിരുദം.

  • ചീഫ് മാനേജർ / സീനിയർ ബിസിനസ് മാനേജർ – പ്രോഡക്റ്റ് മാനേജ്മെന്റ്: മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനോടെയുള്ള MBA / പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ.

പ്രായപരിധി

എല്ലാ തസ്തികകൾക്കും പരമാവധി പ്രായപരിധി 58 വയസ്സ് ആണ്. SC/ST/OBC/PwD വിഭാഗങ്ങളിലുള്ളവർക്ക് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.

തെരഞ്ഞെടുപ്പ് രീതി

ഈ തസ്തികകളിൽ നിയമനത്തിനായി എഴുത്തുപരീക്ഷ ഉണ്ടായിരിക്കുന്നതല്ല. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നേരിട്ടുള്ള അഭിമുഖത്തിനായി ക്ഷണിക്കും. കമ്മ്യൂണിക്കേഷൻ സ്കിൽ, തസ്തികയുമായി ബന്ധപ്പെട്ട അറിവ്, മുൻപരിചയം എന്നിവ ഈ ഘട്ടത്തിൽ വിലയിരുത്തപ്പെടും. അഭിമുഖത്തിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

News Now

Summary

HLL Lifecare Recruitment 3 Vacancies for Manager and Security Inspector Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates