
അധ്യാപക ജോലി തേടുന്നവർക്ക് അവസരം; കുസാറ്റിൽ നിയമനം, 1.25 ലക്ഷം ശമ്പളം !
മറൈൻ എഞ്ചിനീയറിങ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് നിയമനം.
കുസാറ്റിൽ വിവിധ അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. ടെന്യൂർ അടിസ്ഥാനത്തിൽ ആണ് നിയമനം. മറൈൻ എഞ്ചിനീയറിങ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് നിയമനം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.
അസോസിയേറ്റ് പ്രൊഫസർ
മറൈൻ/മെക്കാനിക്കൽ എഞ്ചിനീയറിങ്/നേവൽ ആർക്കിടെക്ചറിൽ ബി.ടെക് യോഗ്യതയും ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി (MEO Class C.O.C) യോഗ്യതയും ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട മേഖലയിൽ 12 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
ഇതിൽ കുറഞ്ഞത് രണ്ട് വർഷം മർച്ചന്റ് ഷിപ്പുകളിൽ ചീഫ് എഞ്ചിനീയർ ഓഫീസറായി പ്രവർത്തിച്ച പരിചയം നിർബന്ധമാണ്.
പ്രതിമാസം 1,25,000 രൂപ ശമ്പളമായി ലഭിക്കും.
WHAT TO READ NEXT
മിൽമയിൽ അവസരം; ജില്ലകളിൽ ഒഴിവുകൾ, ശമ്പളം 47,000 രൂപ !
അസിസ്റ്റന്റ് പ്രൊഫസർ
ഗണിതശാസ്ത്രത്തിൽ 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദവും UGC/CSIR NET യോഗ്യതയും ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
പ്രതിമാസം 45,000 രൂപ ശമ്പളമായി ലഭിക്കും.
നിയമനത്തിന്റെ പ്രാരംഭ കാലാവധി അഞ്ച് വർഷമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 15.
അപേക്ഷയുടെ പകർപ്പും ആവശ്യമായ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സെപ്റ്റംബർ 22നകം രജിസ്ട്രാർ, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ലഭിക്കണം. പൊതു വിഭാഗക്കാർക്ക് 950 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 195 രൂപയും അപേക്ഷാ ഫീസ്.
കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
CUSAT Recruitment Associate Professor, Assistant Professor Posts; Salary Up to Rs 1.25 Lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







