ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ അപ്രന്റീസ്ഷിപ്പിന് അവസരം!

എഞ്ചിനീയറിങ്, ഡിപ്ലോമ, നോൺ-ടെക്നിക്കൽ ബിരുദധാരികൾ എന്നിവർക്കാണ് അവസരം.

HAL Nashik Recruitment 2026
HAL Nashik Recruitment 2026 Apprenticeship Opportunities for Engineering, Diploma and Graduate Candidates
Edited by :Joice Daniel
Last Updated :19 ഓഗസ്റ്റ് 2026, 11:01 am IST

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL), നാസികിൽ അപ്രന്റീസ്ഷിപ്പ് നടത്തുന്നു. എഞ്ചിനീയറിങ്, ഡിപ്ലോമ, നോൺ-ടെക്നിക്കൽ ബിരുദധാരികൾ എന്നിവർക്കാണ് അവസരം. ഒരു വർഷമായിരിക്കും ട്രെയിനിങ് കാലാവധി. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 04.

ഒഴിവുകളും പ്രതിമാസ സ്റ്റൈപ്പൻഡും

എഞ്ചിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റീസ്

  • ആകെ ഒഴിവുകൾ: 133

  • യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 4 വർഷത്തെ B.E / B.Tech / B.Pharm ബിരുദം.

  • വിഭാഗങ്ങൾ: എയറോനോട്ടിക്കൽ,കംപ്യുട്ടർ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കെമിക്കൽ, AI & ML, ഫാർമസിസ്റ്റ്.

  • സ്റ്റൈപ്പൻഡ്: 12,300 രൂപ

ഡിപ്ലോമ അപ്രന്റീസ്

  • ആകെ ഒഴിവുകൾ: 61

  • യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ 1 വർഷത്തെ മെഡിക്കൽ ലാബ് ടെക്നീഷ്യൻ (DMLT) ഡിപ്ലോമ.

  • സ്റ്റൈപ്പൻഡ്: 10,900 രൂപ പ്രതിമാസം.

നോൺ-ടെക്നിക്കൽ ഗ്രാജുവേറ്റ് അപ്രന്റീസ്

  • ആകെ ഒഴിവുകൾ: 78

  • യോഗ്യത: ബി.എ (BA), ബി.കോം (B.Com), ബി.എസ്സി (B.Sc - ഫിസിക്സ്/കെമിസ്ട്രി/മാത്സ്/സ്റ്റാറ്റിസ്റ്റിക്സ് മാത്രം), ബി.ബി.എ (BBA) ബിരുദം.

  • സ്റ്റൈപ്പൻഡ്: 12,300 രൂപ

യോഗ്യത മാനദണ്ഡങ്ങൾ

  • പാസ്സായ വർഷം: അപേക്ഷകർ 2022, 2023, 2024, 2025, 2026 വർഷങ്ങളിൽ കോഴ്സ് പാസ്സായവരായിരിക്കണം.

  • ഫലം കാത്തിരിക്കുന്നവർക്കും (Result Awaited) മുൻപ് അപ്രന്റീസ്ഷിപ്പ് ചെയ്തവർക്കും അപേക്ഷിക്കാൻ അർഹതയില്ല.

തെരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിന് പരീക്ഷകൾ ഉണ്ടാകില്ല, മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപ്രന്റീസ്ഷിപ്പ് തുകയുടെ (Stipend) 50% കമ്പനിയും ബാക്കി 50% സർക്കാർ DBT വഴി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്കും നേരിട്ട് നൽകും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

HAL Nashik Recruitment 2026 Apprenticeship Opportunities for Engineering, Diploma and Graduate Candidates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates